ഭാര്യയുമായി സൗഹൃദമുണ്ടെന്ന് ആരോപിച്ച് യുവാവിനെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് അടിച്ച് കൊലപ്പെടുത്തി. മൂന്നുപേര്‍ അറസ്റ്റില്‍.
കോടഞ്ചേരി നൂറാം തോട് മുട്ടിത്തോട് ചാലപ്പുറത്ത് തങ്കച്ചൻ്റെ മകൻ നിതിൻ തങ്കച്ചൻ (25) ആണ് കൊല്ലപ്പെട്ടത്.
കണ്ണോത്ത് സ്വദേശി അഭിജിത്ത്, തിരുവമ്പാടി സ്വദേശി അഫ്സല്, മുക്കം സ്വദേശി റാഫി എന്നിവരാണ് അറസ്റ്റിലായത്. ഭാര്യയെ ഫോണിലൂടെ ശല്യം ചെയ്തുവെന്ന് ആരോപിച്ചാണ് നിതിന്‍ തങ്കച്ചനെ ആളൊഴിഞ്ഞ സ്ഥലത്ത് വിളിച്ചുവരുത്തി തല്ലിക്കൊന്ന് കുറ്റിക്കാട്ടില്‍ തള്ളിയതെന്നാണ് നിഗമനം.
നിതിന്റെ മൃതദേഹം ഇന്നലെയാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഡിസംബര്‍ എട്ടുമുതലാണ് ഇയാളെ കാണാതാകുന്നത്. ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്ന്നാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്.
മലപ്പുറം കൊട്ടയ്ക്കല്‍ ആയുര്‍വേദ കോളേജ് വിദ്യാര്‍ത്ഥിയായ നിതിന്‍ ഏഴാം തീയതിയാണ് കോളേജില്‍ നിന്ന് വീട്ടിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ടത്. എന്നാല്‍ വീട്ടില്‍ എത്തിയിരുന്നില്ല. ഇതോടെ വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു.
- ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് പ്രഖ്യാപിച്ച് സെറ്റോ! ജനുവരി 22നാണ് പണിമുടക്ക്
- മൂന്ന് വർഷമായ റവന്യു ജീവനക്കാരെ സ്ഥലംമാറ്റാൻ മാർഗരേഖയിറങ്ങി
- പങ്കാളിത്ത പെൻഷൻകാരെ ബി.പി.എൽ പട്ടികയിൽ ഉൾപ്പെടുത്തുമോ? കെ.എൻ. ബാലഗോപാലിന്റെ മറുപടി ഇങ്ങനെ
- സഹോദരനെയും അമ്മാവനെയും കൊന്ന പ്രതിക്ക് ഇരട്ട ജീവപര്യന്തം | Kanjirappally twin murder
- പി.എഫിൽ ലയിപ്പിച്ച ക്ഷാമബത്ത കുടിശിക: കാലാവധി കഴിഞ്ഞവ പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നീളും