NewsReligion

കേരളത്തിൽ ബലിപെരുന്നാൾ ജൂൺ ഏഴിന്

കോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാൾ ജൂൺ ഏഴ് ശനിയാഴ്ച്ച. ഇന്ന് എവിടേയും ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല. കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തിൽ ദുല്‍ഹജ്ജ് ഒന്ന് മറ്റന്നാളായിരിക്കും. അറഫ നോമ്പ് ജൂണ്‍ 6 വെള്ളിയാഴ്ച്ച. ഇന്ന് മാസപ്പിറവി കാണാത്തതിനാൽ നാളെ ദുൽഖഅദ് 30 പൂർത്തിയാക്കി മറ്റന്നാൾ ദുല്‍ഹജ്ജ് ഒന്ന് ആയിരിക്കുമെന്ന് പാളയം ഇമാം ഡോ വി.പി. സുഹൈബ് മൗലവിയും പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും അറിയിച്ചു.