CricketIPLSports

റണ്ണൊഴുകുന്ന ഗ്രൗണ്ടിൽ ഡൽഹിക്ക് കടിഞ്ഞാണിടാൻ മുംബൈ | IPL 2025 DC Vs MI

ഇന്ത്യൻ പ്രീമിയർ ലീഗ് 2025, ഞായറാഴ്ച നടക്കുന്ന രണ്ടാം മൽസരത്തിൽ ഡെൽഹി ക്യാപിറ്റൽസിനെ നേരിടാൻ മുംബൈ ഇന്ത്യൻസ് . ഉയർന്ന റൺസുകളൊഴുകുന്ന ഡൽഹിയിലെ അരുൺ ജെയ്റ്റ് ലീ ഗ്രൗണ്ടിലാണ് മൽസരം നടക്കുന്നത്. രണ്ടിന്നിംഗ്സിലും കൂടി അഞ്ഞൂറിനു മുകളിൽ റൺസുകൾ പിറന്നാലും അത്ഭുമതമൊന്നുമല്ല ഇവിടെ ‘.

ഐ പി എൽ പതിനെട്ടാം സീസണിൽ ഇതുവരെ തോൽവിയറിയാത്ത ഏക ടീമാണ് ഡെൽഹി ക്യാപിറ്റൽസ്, മുബൈ ഇന്ത്യൻസ് വിജയിച്ചത് അഞ്ചിൽ രണ്ട് മൽസരങ്ങളിൽ മാത്രം.

പോയിന്റ് പട്ടികയിൽ ഡൽഹി ഒന്നാം സ്ഥാനത്തും മുംബൈ അവസാന സ്ഥാനത്തിനു ഒരു സ്ഥാനം മുന്നിലുമാണ്. കഴിഞ്ഞ രണ്ടു മൽസരങ്ങളിലും മുംബൈ വിജയത്തിനു തൊട്ടു മുന്നിലാണ് പൊരുതി വീണത്. ഇരു ടീമുകളും ഐ പി എല്ലിൽ ഇതുവരെ നേരിട്ട ഫലങ്ങൾ നോക്കുമ്പോൾ മുംബൈ അൽപം മുന്നിലാണ്, 19 വിജയങ്ങൾ അവർക്കുള്ളപ്പോൾ ഡൽഹിക്കുള്ളത് 16 വിജയങ്ങളാണ് എന്നിരുന്നാലും ഹോം ഗ്രൗണ്ടിൽ ഡൽഹിക്ക് മുബൈക്കെതിരെ 9 വിജയങ്ങളുണ്ട്. മുംബൈയുടെ വിജയങ്ങൾ 5.

എംഐ അവരുടെ മികച്ച കോമ്പിനേഷൻ കണ്ടെത്തുന്നതിനു വേണ്ടി, ഒരു പക്ഷേ അവരുടെ ബാറ്റിംഗ് ക്രമത്തിൽ ഒരു മാറ്റത്തിന് സാധ്യതയുണ്ട്. തിലക് വർമ്മയെ മൂന്നാം നമ്പരിലേക്ക് സ്ഥാനക്കയറ്റം നൽകിയേക്കാം, ഇത് വിൽ ജാക്‌സിന് പരീക്ഷണമാകും.

ഡൽഹി ക്യാപിറ്റൽസ് (സാധ്യത ടീം) 1 ഫാഫ് ഡു പ്ലെസിസ്, 2 ജെയ്ക്ക് ഫ്രേസർ-മക്ഗുർക്ക്, 3 അഭിഷേക് പോറൽ, 4 കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), 5 ട്രിസ്റ്റൻ സ്റ്റബ്സ്, 6 അശുതോഷ് ശർമ്മ, 7 അക്സർ പട്ടേൽ (ക്യാപ്റ്റൻ), 8 വിപ്രജ് നിഗം, 9 മിച്ചൽ സ്റ്റാർക്ക്, 10 കുൽദീപ് യാദവ്, 11 മുകേഷ് കുമാർ, 12 മോഹിത് ശർമ്മ.

മുംബൈ ഇന്ത്യൻസ് (സാധ്യത) 1 രോഹിത് ശർമ്മ, 2 റയാൻ റിക്കെൽട്ടൺ (wk), 3 തിലക് വർമ്മ, 4 സൂര്യകുമാർ യാദവ്, 5 വിൽ ജാക്സ്, 6 ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), 7 നമൻ ധീർ, 8 മിച്ചൽ സാന്റ്നർ, 9 ദീപക് ചഹാർ, 10 ട്രെന്റ് ബോൾട്ട്, 11 ജസ്പ്രീത് ബുംറ, 12 വിഘ്‌നേഷ് പുത്തൂർ.