
Cinema
നടന് വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സിനിമ സീരിയല്‍ നടനായ വിനോദ് തോമസിനെ കോട്ടയത്ത് ബാറിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി.
പാമ്പാടി ഡ്രീം ലാന്റ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്. 47 വയസ്സായിരുന്നു. ഇന്ന് രാവിലെ 11 ന് വിനോദ് ബാറിലെത്തിയിരുന്നു.
പിന്നീട്, പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ നിന്ന് ആരും പുറത്തിറങ്ങാതായതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടി പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
അയ്യപ്പനും കോശി, ഒരു മുറൈ വന്ത് പാര്‍ത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്ഡിങ്, ജൂണ്‍, അയാള്‍ ശശി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.. അവിവാഹിതനാണ്. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
- ഉമ്മൻ ചാണ്ടിയുടെ കാരുണ്യ പദ്ധതികൾ സർക്കാർ അട്ടിമറിച്ചു; രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ്
- 16 വയസ്സിൽ താഴെയുള്ളവർക്ക് യൂട്യൂബ് വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ
- പുത്തുമലയിൽ സ്മാരകം നിർമിക്കും; ചൂരൽമല ദുരന്തബാധിതർക്ക് സർക്കാർ ഭൂമിയും വീടും നഷ്ടപരിഹാരവും നൽകുമെന്ന് മുഖ്യമന്ത്രി
- രണ്ടാമതും ഗർഭിണിയായി, ഭർത്താവ് നാഭിക്ക് ചവിട്ടി; 23-കാരിയുടെ മരണത്തിൽ ഭർത്താവും അമ്മയും അറസ്റ്റിൽ
- ലാഭം റെക്കോർഡിൽ, എന്നിട്ടും പിരിച്ചുവിടൽ; മൈക്രോസോഫ്റ്റിൽ 15,000-ൽ അധികം പേർക്ക് തൊഴിൽ നഷ്ടം