
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനെട്ടാം സീസണിൽ ആദ്യ വിജയം കുറിച്ചു ഗുജറാത്ത് . മുബൈ ക്കെതിരെ ഇന്നലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ 36 റൺസുകൾക്ക് വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറുകളിൽ കുറിച്ച 196 റൺസുകൾ പിന്തുടർന്ന മുംബെ ഇൻഡ്യൻസിന് 160 റൺസുകൾ നേടാനേ കഴിഞ്ഞുള്ളൂ.
ടോസ് ലഭിച്ച മുംബൈ ഇൻഡ്യൻസ് ഗുജറാത്തിനെ ബാറിംഗിനയച്ചു. മികച്ച രീതിയിൽ തുടക്കം നൽകിയ ശുഭ്മാൻ ഗിൽ – സായ് സുദർശൻ സഖ്യ 78 റൺസുകൾ കുറിച്ചു. 27 പന്തിൽ 38 റൺസ് നേടിയ ശുഭ്മാൻ ഗില്ലിനെ ഹർദ്ദിക് പാണ്ഡ്യ പുറത്താക്കി. സായ് സുദർശനാണ് ഗുജറാത്തിൻ്റെ ടോപ് സ്കോറർ, 41 പന്തിൽ 63 റൺസുകൾ നേടിയ താരം 4 ബൗണ്ടറികളും 2 സിക്സും അടിച്ചെടുത്തു. ട്രെൻ്റ് ബോൾട്ടാണ് അദ്ദേഹത്തെ പുറത്താക്കിയത്.
ജോസ് ബട്ട്ലർ 24 പന്തിൽ അഞ്ച് ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 39 റൺസുകൾ സംഭാവന നൽകി. ഷെർഫെയ്ൻ റൂഥർ ഫോർഡ് 18 റൺസുകൾ എടുത്തത് 11 പന്തിൽ 2 സിക്സുകൾ ഉൾപ്പെടെ. ഹർദ്ദിക് പാണ്ഡ്യ 2 വിക്കറ്റുകൾ മുബൈക്ക് വേണ്ടി നേടി.
മറുപടി ബാറ്റിംഗിൽ മുംബൈ ഓപ്പണർമാരായ രോഹിത് ശർമ്മയ്ക്കും റയാൻ റിക്കൽട്ടണും കാര്യമായ സംഭാവനകൾ നൽകാനായില്ല. ഇരുവരെയും രണ്ടക്കം കടക്കുന്നതിനു മുന്നേ മുഹമ്മദ് സിറാജ് ബൗൾഡിംഗിലൂടെ പുറത്താക്കുകയായിരുന്നു.
സൂര്യകുമാർ യാദവ് 48 റൺസുകൾ നേടിയത് 28 പന്തിലായിരുന്നു, തിലക് വർമ്മ 36 പന്തിൽ 39 റൺസും നേടി, ഇരുവരെയും വിക്കറ്റുകൾ നേടിയത് പ്രസിദ്ധ് കൃഷ്ണയായിരുന്നു.
നമാൻ ദീർ (18), മിച്ചൽ സാൻ്റ്നർ (18) ഹാർദ്ദിക് പാണ്ഡ്യ (11) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാർ മുബൈക്ക് നൽകിയ സംഭാവന. ഗുജറാത്ത് സ്കോറിനെ മറികടക്കാനുള്ള റൺ റേറ്റ് നേടാൻ കഴിയാതെ പോയ മുബൈ 20 ഓവറുകൾ പൂർത്തിയാകുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 166 റൺസുകൾ മാത്രം. ഗുരുറാത്ത് ടൈറ്റൻസിനു വേണ്ടി മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ 2 വിക്കറ്റ് വീതവും കാസിഗോ റബാദ, സായ് കിഷോർ എന്നിവർക്ക് ഒരു വിക്കറ്റ് വീതവും ലഭിച്ചു.
ഹാർദ്ദിക് പാണ്ഡ്യയ്ക്ക് ഈ സീസണിലെ ആദ്യ മൽസരം വിജയത്തോടെ തുടങ്ങാനായില്ല. ആദ്യ രണ്ടു മൽസരങ്ങളിലും തോൽവിയാണ് മുബൈയുടെ ഫലം.