Cinema

മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു

മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു. 62 വയസ്സായിരുന്നു. പുതുപ്പള്ളിയിലെ വസതിയിൽ വെള്ളിയാഴ്ച വൈകിട്ടാണ് അന്ത്യം. ഏതാനും നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കാഥികൻ, മിമിക്രി താരം, നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ സജീവമായിരുന്നു കോട്ടയം സോമരാജ്.

അഞ്ചരകല്യാണം, കണ്ണകി, കിങ് ലയർ, ഫാന്റം തുടങ്ങിയ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കോട്ടയം സോമരാജ് ഒട്ടനവധി ടിവി ഷോകളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. പ്രമുഖരായ പല താരങ്ങൾക്ക് ഒപ്പവും അദ്ദേഹം സ്റ്റേജ് പങ്കിട്ടിട്ടുണ്ട്. അഭിനേതാവിന് പുറമെ ഒരു സിനിമയുടെ തിരക്കഥയും സംഭാഷണവും സോമരാജ് ഒരുക്കിയിട്ടുണ്ട്. കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം ആണ് ആ സിനിമ.

Leave a Reply

Your email address will not be published. Required fields are marked *