
മദ്രസയുടെ മറവില്‍ കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മൂന്നുപേര്‍ അറസ്റ്റില്‍
മതപഠന ശാലയുടെ മറവില്‍ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനത്തിനിരയാക്കിയ മൂന്ന് മദ്രസാധ്യാപകര്‍ അറസ്റ്റില്‍.
കൊല്ലം കുളത്തൂപ്പുഴ ഓന്തുപച്ച സ്വദേശി മാങ്കാട് കടക്കല്‍ കാഞ്ഞിരത്തുമൂട്ടില് ബിസ്മി ഭവനില്‍ താമസിക്കുന്ന ആര്.സിദ്ദിഖ് (24), തൊളിക്കോട് പുളിമൂട് സബീന മന്‍സിലില്‍ എസ്.മുഹമ്മദ് ഷമീര്‍ (28), ഉത്തര്‍ പ്രദേശ് ഖെരി ഗണേഷ്പൂര്‍ ഹൈരി സ്വദേശി എം.മുഹമ്മദ് റസാമുള്‍ഹക്ക് എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒരുവര്‍ഷമായി പ്രതികള്‍ തിരുവനന്തപുരം നെടുമങ്ങാട്ട് മദ്രസ നടത്തിവരുകയായിരുന്നു. കൊച്ചുകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനം നടത്തുന്നതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
മദ്രസ നടത്തി കൊച്ചുകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനത്തിനിരയാക്കുകയായിരുന്നു ഇവര്‍. കാട്ടാക്കട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്റ് ചെയ്തു.
- അനധികൃത സ്വത്ത് സമ്പാദനം: മന്ത്രി ദുരൈമുരുഗനെതിരെ കുറ്റം ചുമത്താൻ ഹൈക്കോടതി നിർദ്ദേശം
- ചെലവ് ഒരുകോടി; ഒന്നും അന്വേഷിക്കാതെ ജസ്റ്റിസ്. വി.കെ. മോഹനൻ കമ്മീഷൻ; സ്വർണ്ണക്കടത്ത് കേസില്‍ സർക്കാർ പാഴാക്കുന്നത് വലിയ തുക
- ക്ഷേമ പെൻഷൻ കുടിശിക ഒരു ഗഡു കൂടി നൽകാൻ തീരുമാനം; കുടിശിക കിട്ടാൻ തെരഞ്ഞെടുപ്പ് വരേണ്ട അവസ്ഥ
- വ്ളോഗർ മുകേഷ് എം. നായർക്കെതിരെ പോക്സോ കേസ്
- മദ്യപാനത്തിനിടെ തർക്കം; ജ്യേഷ്ഠൻ അനുജനെ കൊലപ്പെടുത്തി