പത്തനംതിട്ട കൊക്കാത്തോട്ടില്‍ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. മൂഴിയാര്‍ സ്വദേശി ബീനയാണ് ആശുപത്രിയിലേക്ക് പോകും വഴി വാഹനത്തില്‍ പ്രസവിച്ചത്. കൊക്കാത്തോട്ടിലുള്ള ബന്ധുവീട്ടിലെത്തിയ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ ട്രൈബല്‍ പ്രമോടര്‍മാര്‍ ഉടന്‍ തന്നെ 108 ആംബുലന്‍സില്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എന്നാല്‍, യാത്രാമധ്യേ ബീന കുഞ്ഞിന് ജന്മം നല്കി. കോന്നി താലൂക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം അമ്മയേയും കുഞ്ഞിനേയും ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായി ഇരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
- ഒറ്റക്കൊമ്പൻ : സുരേഷ് ഗോപിയുടെ നായിക അനുഷ്ക ഷെട്ടി
- സിവിൽ സർവീസ് പരീക്ഷ: തയ്യാറെടുപ്പ് എപ്പോൾ തുടങ്ങണം: ഡി ബാബുപോളിന്റെ ഉപദേശം ഇങ്ങനെ..
- വനനിയമ ഭേദഗതിയിൽ കേരള കോൺഗ്രസ് മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കും
- KAS പ്രതീക്ഷക്കൊത്ത് ഉയർന്നില്ല; ആദ്യ ബാച്ചിനെ വിമർശിച്ചും പ്രതീക്ഷ പങ്കുവെച്ചും മുഖ്യമന്ത്രി പിണറായി വിജയൻ
- ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടിശിക ഈ സർക്കാരിൻ്റെ കാലത്ത് കൊടുത്ത് തീർക്കാൻ കഴിയുമോ? കെ.എൻ. ബാലഗോപാലിന്റെ മറുപടി ഇങ്ങനെ