CrimeNews

12 വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവതി അറസ്റ്റിൽ

കണ്ണൂര്‍: തളിപ്പറമ്പില്‍ 12 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ 23 കാരി അറസ്റ്റിൽ. പുളിമ്പറമ്പ് സ്വദേശിനി സ്നേഹ മെർലിൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പീഡനം നടന്നത്.

സ്കൂളിൽ വച്ച് കുട്ടിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്. ബാഗിൽനിന്നു ലഭിച്ച മൊബൈൽഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്.

12 കാരിക്ക് 23 കാരി സ്വര്‍ണ ബ്രേസ്‍ലേറ്റ് വാങ്ങി നല്‍കിയിരുന്നു. അങ്ങനെയാണ് പല തവണയായി പീഡിപ്പിക്കപ്പെട്ടത്. സിപിഐ നേതാവായ കോമത്ത് മുരളിയെ ആക്രമിച്ച കേസിലും സ്നേഹ പ്രതിയാണ്.