CricketSports

ചാമ്പ്യൻസ് ട്രോഫി 2025: വീരാട് കോലിക്ക് പരിക്ക്; ആശങ്കയിൽ ആരാധകർ

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇറങ്ങുന്ന ഇന്ത്യയെ ആശങ്കയിലാഴ്ത്തി വീരാട് കോലിക്ക് പരിക്ക്. നെറ്റ്സ് പരിശീലനത്തിനിടെ വീരാട് കോലിക്ക് പരിക്കേറ്റെന്നാണ് വിവരം.

മിന്നുന്ന ഫോമിലുള്ള കോലിക്ക് കളിക്കാൻ ആയില്ലെങ്കിൽ ഇന്ത്യക്ക് അത് തിരിച്ചടിയാവും. 217 റൺസ് നേടിയ വീരാട് കോലിയാണ് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ബാറ്റ്സ്മാരിൽ മുന്നിൽ. രണ്ടാമത് 195 റൺസ് നേടിയ ശ്രേയസ് അയ്യരാണ്. ശുഭ്മാൻ ഗിൽ 157 റൺസോടെ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.

പരിക്ക് മൂലം വീരാട് കോലിക്ക് കളിക്കാൻ സാധിക്കാതെ വന്നാൽ കെ. എൽ രാഹുൽ മൂന്നാമൻ ആയി ഇറങ്ങും.വിരാട് കോലി കളിക്കണമേയെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന. കോലിക്ക് കളിക്കാന്‍ സാധിക്കാതെ പോയാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്.

രാഹുല്‍ ടോപ് ഓഡറിലേക്ക് പോയാല്‍ ഫിനിഷറായി റിഷഭ് പന്തിനെ വിളിച്ചേക്കും. എക്‌സ് ഫാക്ടര്‍ താരമായ റിഷഭ് പന്തിന് ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ കോലിക്ക് പിന്മാറേണ്ടി വന്നാല്‍ റിഷഭ് പന്തിനെ ടീമിലേക്ക് വിളിക്കാന്‍ നിര്‍ബന്ധിതരാവും. ഇടം കൈയനായ റിഷഭ് വരുന്നത് ടീമിന് ഗുണകരമാകും.