
Job Vacancy
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ സീനിയർ റസിഡൻ്റ് ഒഴിവ്; ശമ്പളം 70000 രൂപ
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ സീനിയർ റസിഡൻറ് തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യത എം ബി ബി എസ്, എം എസ് (ഒ ആന്റ് ജി), ഡി.ജി.ഒ, ഡി.എ൯.ബി ഇ൯ കൺസേണ്ട് ഡിസിപ്ലി൯/ടി സി രജിസ്ട്രേഷ൯. ശമ്പളം 70,000 രൂപ.
ആറുമാസ കാലയളവിലേക്കാണ് നിയമനം. താൽപര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം മാർച്ച് 12 ന് (ബുധൻ) മെഡിക്കൽ സൂപ്രണ്ടിൻറെ കാര്യാലയത്തിൽ രാവിലെ 11.30 ന് നടക്കുന്ന വാക്-ഇ൯-ഇ൯്റർവ്യൂവിൽ പങ്കെടുക്കണം.
രാവിലെ 11.00 മുതൽ 11.30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന നൽകുന്നതായിരിക്കും.