World

സമാധാനത്തിനുള്ള നോബേല്‍ സമ്മാനം അണുബോംബിനെ അതിജീവിച്ചവരുടെ സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്

സ്റ്റോക്ക്ഹോം: സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക് ലഭിച്ചു. അമേരിക്കയുടെ അണുബോംബ് വര്‍ഷത്തെ തുടര്‍ന്ന് ഹിരോഷിമയിലും നാഗസാക്കിയിലും സ്ഫോടനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവരുടെ ജാപ്പനീസ് സംഘടനയാണ് നിഹോണ്‍ ഹിഡാന്‍ക്യോ. അണ്വായുധങ്ങള്‍ക്കെതിരായ പ്രവര്‍ത്തനത്തിനാണ് ഈ സമ്മാനം സംഘടനയെ തേടിയെത്തിയത്.

നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയാണ് ഈ സംഘടനയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ‘ശാരീരിക ക്ലേശങ്ങളും വേദനാജനകമായ ഓര്‍മ്മകളും ഉണ്ടായിരുന്നിട്ടും, തങ്ങളുടെ ദുരന്ത അനുഭവം സമാധാനത്തിനായി പ്രത്യാശയ്ക്കുമായി വളര്‍ത്തിയെടുക്കാന്‍ ഇതില്‍ അതിജീവിച്ച എല്ലാവരെയും ആദരിക്കാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് നേബേല്‍ കമ്മിറ്റി അധ്യക്ഷന്‍ പറഞ്ഞത്.

പ്രഖ്യാപനത്തിനായി ഹിരോഷിമ സിറ്റി ഹാളില്‍ നില്‍ക്കുകയായിരുന്ന ഹിഡാന്‍ക്യോ ചെയര്‍പേഴ്സണ്‍ ടോമോയുകി മിമാകി ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ വളരെ സന്തോഷിക്കുകയും കരയുകയും ചെയ്തു. ഇത് ശരിക്കും സത്യമാണോ എന്നും വിശ്വസിക്കാനാവുന്നില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആണവായുധങ്ങള്‍ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളെ നൊബേല്‍ കമ്മിറ്റി മുന്‍കാലങ്ങളില്‍ ആദരിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റ്, ഉക്രെയ്ന്‍, സുഡാന്‍ എന്നിവിടങ്ങളില്‍ വിനാശകരമായ സംഘട്ടനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ സമ്മാനം ആണവായുധ പരിക്ഷണത്തിനെതിരെ പോരാടുന്നവര്‍ക്ക് ലഭിച്ചത്. സാമ്പത്തിക ശാസ്ത്ര സമ്മാനത്തിന്റെ വിജയിയെ പ്രഖ്യാപിക്കുന്നതോടെ ഈ വര്‍ഷത്തെ നൊബേല്‍ സമ്മാന പുരസ്‌കാരം അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *