
- രഞ്ജിത് ടി.ബി
രഞ്ജി ടോഫി ഫൈനൽ മൂന്നാം ദിവസം കളി അവസാനിയ്ക്കുമ്പോൾ വിദർഭയ്ക്ക് കേരളത്തിനെതിരെ 37 റൺസിൻ്റെ ലീഡ്. വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ ആയ 379 നെ മറികടക്കാൻ ലക്ഷ്യമിട്ട കേരളത്തിൻ്റെ ഇന്നിംഗ്സ് 342 റൺസുകൾക്ക് അവസാനിക്കുകയായിരുന്നു.
131/4 ൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാംരഭിച്ച കേരളത്തിൻ്റെ നാലാം വിക്കറ്റ് 170 റൺസിൽ നഷ്ടപ്പെട്ടു. 79 റൺസുകൾ നേടിയ ആദിത്യ സർവ്വാതേയുടേതായിരുന്നു അത്. തുടർന്നു ക്രീസിൽ എത്തിയ സൽമാൻ നിസാർ 21 റൺസെത്തിയപ്പോൾ ഹർഷ് ദുബേ വിക്കറ്റിനു മുന്നിൽ കുരുക്കി.
രണ്ടാം ന്യൂബോൾ എടുത്ത വിദർഭയ്ക്ക് വേണ്ടി 107ാം ഓവറിൽ ദർശൻ നാൽക്കണ്ടേ മുഹമ്മദ് അസ്ഹറുദീനെ പുറത്താക്കി കേരളത്തിന് വീണ്ടും പ്രഹരമേൽപ്പിച്ചപ്പോൾ സ്കോർബോർഡ് 278 ആയിരുന്നു.
തൻ്റെ നൂറാം ഫസ്റ്റ് ക്ലാസ് മത്സരത്തിൽ ബാറ്റ് ചെയ്ത ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ ഇന്നിംഗ്സ് സെഞ്ച്വറിക്ക് 2 റൺസിനു മുന്നേ അവസാനിച്ചത് കേരള ടീമിനെയും ആരാധകരെയും വളരെയധികം നിരാശരാക്കി. 235 പന്തുകൾ നേരിട്ട് 10 ബൗണ്ടറികൾ ഉൾപ്പെട്ട ഇന്നിംഗ്സിൽ 98 റൺസ് നേടിയ സച്ചിൻ ബേബി സ്വീപ് ഷോട്ടിലൂടെ ബൗണ്ടറി നേടാനുള്ള ശ്രമം കരുൺ നായരുടെ കൈകളിലൊതുങ്ങി.
കേരള ക്യാപ്റ്റൻ്റെ ഈ വിക്കറ്റ് വിദർഭയ്ക്ക് ലീഡ് നേടിയെടുക്കന്നതിൽ നിർണായകമായതായിരുന്നു. വാലറ്റത്തിനു കാര്യമായ സംഭാവന ഒന്നും തന്നെ നൽകാൻ കഴിയാത്തത് കേരള ഇന്നിംഗ്സ് 342 റൺസുകൾക്ക് തിരശ്ശീലയിടുന്നതിന് കാരണമായി.
വിദർഭയ്ക്ക് വേണ്ടി മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി ദർശൻ നാൽക്കണ്ട, ഹർഷ് ദുബേയ്, പർത്ഥ് രഘാദേ എന്നിവർ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. എം ഡി നിധീഷിനെ പുറത്താക്കി മൂന്നാം വിക്കറ്റ് നേടിയ ഹർഷ് ദുബേ ഒരു രഞ്ജി സീസണിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി മാറി. 2018-19 സീസണിൽ ബീഹാറിനു വേണ്ടി കളിച്ച അഷുതോഷ് അമാൻ്റെ റെക്കോഡാണ് ദുബേ മറികടന്നത്.
നാലാം ദിനത്തിൽ കേരള ബോളർമാരിൽ നിന്നും മികച്ച ഒരു പ്രകടനത്തിനു മാത്രമേ കേരളത്തിനു വിജയസാധ്യതയിലേക്കെത്താൻ കഴിയുകയുള്ളൂ. അവസാന രണ്ടു ദിനത്തില് ബാറ്റിംഗിനെ അധികം തുണക്കാത്ത ഈ പിച്ചിൽ, വിദർഭ 200 ലധികം റൺസ് വിജയ ലക്ഷ്യം കേരളത്തിനു നൽകിയാൽ ബാറ്റർമാർക്ക് അധിക സമ്മർദ്ദത്തിൽ കളിക്കേണ്ടി വരും.
സ്കോർ:
വിദർഭ ഒന്നാം ഇന്നിംഗ്സ്: 379
കേരള ഒന്നാം ഇന്നിംഗ്സ് 392
വിദർഭ 37 റൺസുകൾക്ക് ലീഡ് ചെയ്യുന്നു.