
മലബാർ ക്യാൻസർ സെന്ററിന്റെ ഫണ്ട് വെട്ടിക്കുറച്ച് കെ.എൻ. ബാലഗോപാൽ; വെട്ടിയത് 14 കോടി
തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്റർ കഴിഞ്ഞാൽ കേരളത്തിൽ അർബുദ ചികിത്സയ്ക്ക് ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന മലബാർ കാൻസർ സെന്ററിന് തിരിച്ചടി. പ്ലാൻ ഫണ്ടിൽ നിന്ന് 50 ശതമാനം തുക വെട്ടിക്കുറിച്ച് സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി.
28 കോടി രൂപ ആയിരുന്നു മലബാർ ക്യാൻസർ സെന്ററിന്റെ 2024 – 25 ലെ ബജറ്റ് വിഹിതം. ഇത് 14 കോടി ആയിട്ടാണ് വെട്ടിക്കുറച്ചത്. ആരോഗ്യ വകുപ്പിൽ നിന്നും ഈ മാസം 20 ന് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങി. പദ്ധതി വിഹിതം 50 ശതമാനം വെട്ടിക്കുറച്ചതിൻ്റെ ഭാഗമായിട്ടാണ് മലബാർ കാൻസർ സെൻ്ററിൻ്റെ ബജറ്റ് വിഹിതവും വെട്ടിക്കുറച്ചത്.
വടക്കൻ കേരളത്തിലെ ജനങ്ങൾക്ക് ക്യാൻസർ ചികിൽസയും പരിചരണവും നൽകുന്ന കേരള സർക്കാരിന് കീഴിലുള്ള ഒരു സ്വയം ഭരണ സ്ഥാപനമാണ് തലശ്ശേരിയിലുള്ള മലബാർ കാൻസർ സെൻ്റർ. സ്ഥലം എംഎൽഎ എ.എൻ ഷംസീറിന് കനത്ത തിരിച്ചടിയാണ്. സ്വന്തം സർക്കാരില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.
സ്പീക്കറുടെ മണ്ഡലത്തിലെ പ്രധാനപ്പെട്ട ആരോഗ്യ കേന്ദ്രത്തിനുപോലും സർക്കാർ ഫണ്ട് വെട്ടലില്‍ നിന്ന് ഒഴിഞ്ഞു നില്ക്കാൻ പറ്റിയില്ലെന്നതാണ് അവസ്ഥ. മലബാർ ക്യാൻസർ സെൻ്ററിൻ്റെ പുരോഗതിയ്ക്ക് തിരിച്ചടിയാണ്. ഇ

സ്പീക്കറുടെ മണ്ഡലത്തിലെ അതും ആരോഗ്യ മേഖലയിലെ സുപ്രധാന സ്ഥാപനമായ മലബാർ കാൻസർ സെൻ്ററിൻ്റെ ഫണ്ട് വെട്ടി കുറയ്ക്കുന്നതിലൂടെ സർക്കാരിൻ്റെ മുൻഗണന ആർക്കാണ് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
നേരത്തെ പട്ടിക ജാതി 500 കോടിയും പട്ടിക വർഗ ഫണ്ട് 112 കോടിയും സർക്കാർ വെട്ടി കുറച്ചിരുന്നു. ഇതിന് പിന്നാലെ കാൻസർ സെൻ്ററിൻ്റെ തുക വെട്ടിക്കുറച്ചത് അതേ സമയം കെ.വി തോമസിൻ്റെ യാത്ര ബത്തയ്ക്കും പി എസ് സി ചെയർമാൻ്റെയും അംഗങ്ങളുടേയും കുത്തനെയുള്ള ശമ്പള വർധനക്കും പ്ലീഡർമാരുടെ ശമ്പള വർധനക്കും അനുകൂലമായി സർക്കാർ ഉത്തരവ് ഇറക്കിയത് ഈ അടുത്ത ദിവസങ്ങളിലാണ്.
ഇതിലൂടെ കോടികൾ ആണ് ഖജനാവിൽ നിന്ന് ചോരുന്നത്. ആശ വർക്കർമാർ തുച്ഛമായ വേതനം ഉയർത്താൻ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുമ്പോൾ അത് പരിഹരിക്കാൻ ചെറുവിരൽ അനക്കുന്നും ഇല്ല. അതിനോടൊപ്പാണ് മലബാർ കാൻസർ സെൻ്ററിൻ്റെ ഫണ്ട് വെട്ടി കുറച്ചതും.