
News
തൃശൂർ മാത്രമല്ല കേരളം മൊത്തത്തിൽ അഞ്ചു വർഷത്തേയ്ക്ക് തരണം, മാറ്റമുണ്ടായില്ലെങ്കിൽ അടിയും തന്ന് പറഞ്ഞുവിട്ടോളൂ: സുരേഷ്ഗോപി
തൃശൂർ: അഞ്ചുവർഷത്തേക്ക് കേരളം ചോദിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തൃശൂർ മാത്രമല്ല കേരളം മൊത്തത്തിൽ അഞ്ചു വർഷത്തേയ്ക്ക് തരണമെന്നായിരുന്നു സുരേഷ് ഗോപിയുടെ ആവശ്യം. ഇന്നലെ തൃശൂർ നടുവിലാലിന് സമീപം ദീപാവലി ദിനത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാർക്കായി സംഘടിപ്പിച്ച എസ്. ജീസ് കോഫി ടൈം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
5 വർഷം കൊണ്ട് നിങ്ങളാഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കിൽ അടിയും തന്ന് പുറഞ്ഞയക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രഭരണമുള്ളപ്പോൾ തന്നെ കേരളവും തൃശൂരും ഭരിക്കാൻ അവസരം തരണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
നഗരത്തിരക്കിൽ തങ്ങളനുഭവിക്കുന്ന പ്രയാസങ്ങൾ ഓട്ടോ ഡ്രൈവർമാർ സുരേഷ് ഗോപിക്ക് മുന്നിൽ അവതരിപ്പിച്ചു. തന്റെ സ്വപ്ന പദ്ധതിയായ-ചൂണ്ടൽ എലിവേറ്റഡ് പാത യാഥാർഥ്യമായാൽ നഗരത്തിലെ തിരക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
- 4700 കാട്ടുപന്നികളെ കൊന്നു: സർക്കാർ നടപടിയിൽ മരണനിരക്ക് കുറയുന്നു!
- കൊച്ചിയിലെ ട്രാഫിക് സിഗ്നലുകൾ ഓഫ് ചെയ്ത് പോലീസ് നിയന്ത്രിക്കണമെന്ന് ഹൈക്കോടതി
- പങ്കാളിത്ത പെൻഷൻ: സർക്കാർ വാഗ്ദാനം പാഴായി; കള്ളം പൊളിഞ്ഞ് എൻജിഒ യൂണിയൻ വെട്ടിൽ
- ‘നവകേരള സദസി’ലെ ധൂർത്ത് പോരാഞ്ഞിട്ട് ‘വികസന സദസ്’; തദ്ദേശ സ്ഥാപനങ്ങളുടെ പണം പിരിച്ച് 50 കോടി മുടക്കി പ്രചാരണത്തിന് സർക്കാർ
- കൊച്ചി വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രോ; ആലുവ-നെടുമ്പാശ്ശേരി റൂട്ടിൽ സാധ്യതാ പഠനം ആരംഭിച്ചു