
Kerala Government News
പരീക്ഷ സമ്മർദ്ദം ലഘൂകരിക്കാൻ ടോൾ ഫ്രീ നമ്പർ
ഹയർസെക്കൻഡറി ഉൾപ്പെടെയുള്ള എല്ലാ പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികളുടെ സമ്മർദ്ദം ലഘൂകരിക്കാൻ ടോൾ ഫ്രീ നമ്പരുമായി വിദ്യാഭ്യാസ വകുപ്പ്.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ പിന്തുണ നൽകാൻ ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺ സലിങ് സെല്ലിന്റെ നേതൃത്വത്തിലാണ് ‘വി ഹെൽപ്പ്’ ടോൾ ഫ്രീ സഹായകേന്ദ്രം പ്രവർത്തിക്കുന്നത്.
രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ 1800 425 2844 എന്ന ടോൾ ഫ്രീ നമ്പരിൽ സേവനം ലഭ്യമാകും. പരീക്ഷ അവസാനിക്കുന്നതു വരെ രാത്രി ഏഴു മുതൽ ഒമ്പത് വരെ ജില്ലാതലത്തിലും ടെലികൗൺസലിങ് ലഭ്യമാകും.