സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ ഐഡി സ്പാർക്കിൽ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഡിഡിഒമാർക്ക് നിർദ്ദേശം നൽകി സർക്കുലർ.
ഒരു ജീവനക്കാരന് ഒരു മെഡിസെപ് ഐഡി മാത്രമേ പാടുള്ളൂവെന്നത് ഉറപ്പാക്കുന്നതിനാണ് സ്പാർക്കിൽ പെൻ നമ്പറിലേക്ക് മെഡിസെപ്പ് ഐഡി മാപ്പിങ് ചെയ്യുന്നതിനുള്ള സൗകര്യം ധനവകുപ്പ് സജ്ജമാക്കിയിരിക്കുന്നത്.
സ്പാർക്ക് സംവിധാനത്തിൽ പുതിയതായി പ്രവർത്തനക്ഷമമാക്കിയ ‘Update MEDISEP ID in SPARK’ ഓപ്ഷനിലൂടെ, ഡി.ഡി.ഒ. -മാർക്ക് ജീവനക്കാരുടെ MEDISEP ID അവരുടെ SPARK പ്രൊഫൈലുകളിൽ അപ്ഡേറ്റ് ചെയ്യുവാനും അനുബന്ധ വിശദാംശങ്ങൾ സ്പാർക്കിൽ കൃത്യമായി പ്രതിഫലിക്കുന്നുണ്ടെന്ന് പരിശോധിച്ചു ഉറപ്പാക്കുവാനും കഴിയുന്നതാണ്.
ഡി.ഡി.ഒ. ലോഗിനിലെ Administration -ൽ ലഭ്യമാക്കിയിരിക്കുന്ന ‘Update MEDISEP ID in SPARK’ എന്ന മൊഡ്യൂൾ മുഖേനയാണ് ഡി.ഡി.ഒ. -മാർ ജീവനക്കാരുടെ മെഡിസെപ് ഐ.ഡി അപ്ഡേറ്റ് ചെയ്യേണ്ടത്. ഡിഡിഒ Department, Office, DDO code, Bill Type എന്നീ വിവരങ്ങള്‍ നല്‍കുമ്പോള്‍ ബന്ധപ്പെട്ട ജീവനക്കാരുടെ പേര്, PEN, തസ്തിക എന്നിവ ലിസ്റ്റ് ചെയ്യപ്പെടുന്നതും തുടർന്ന് കൃത്യമായ MEDISEP വിവരങ്ങൾ ഉള്ള ജീവനക്കാരുടെ MEDISEP ID അവരുടെ ‘Present Service Details’ ൽ അപ്ഡേറ്റ് ആകുന്നതുമാണ്.
മെഡിസെപ് വിശദാംശങ്ങൾ/ MEDISEP ID എന്നിവ സംബന്ധിച്ച് എന്തെങ്കിലും തെറ്റ് ഉള്ള സാഹചര്യത്തിൽ പ്രത്യേകമായി ഒരു error ലിസ്റ്റും ഡി.ഡി.ഒ. യ്ക്ക് ലഭ്യമാകുന്നതാണ്. ടി പട്ടികയിൽ നിരാകരിക്കുവാൻ ഉണ്ടായ കാരണവും നിരാകരിക്കപ്പെട്ട തീയതിയും വ്യക്തമാകുന്നതാണ്. ആയത് പരിശോധിച്ചു അപാകത പരിഹരിച്ചതിനുശേഷം വീണ്ടും ഇതേ ഓപ്ഷൻ മുഖേന അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
എപ്രകാരമാണ് SPARK -ൽ മെഡിസെപ് ഐ.ഡി. അപ്ഡേറ്റ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച ട്യൂട്ടോറിയൽ സർക്കുലറില്‍ ചേർത്തിട്ടുണ്ട്. സർക്കുലറിന്റെ പൂർണ്ണരൂപം ലഭിക്കാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.