
കെ.എം. എബ്രഹാമിന്റെ ശമ്പളം കൂട്ടുന്നതിന് അനുപാതികമായി സർക്കാർ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കണം
കിഫ്ബി സിഇഒ കെ.എം. എബ്രഹാമിന്റെയും ജീവനക്കാരുടെയും ശമ്പളം വർദ്ധിപ്പിക്കുന്നതിന് ആനുപാതികമായി സർക്കാർ ജീവനക്കാരുടെയും ശമ്പളം വർദ്ധിപ്പിക്കണമെന്ന് റോജി എം. ജോൺ എംഎൽഎ. കിഫ്ബിയുടെ പ്രവർത്തനവും ടോൾ പിരിവും ജനങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് പ്രതിപക്ഷ അടിയന്തിര പ്രമേയം നിയമസഭയിൽ അവതരിപ്പിക്കുകയായിരുന്നു റോജി ജോൺ എംഎൽഎ .
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 1 കോടിയുടെ ആനുകൂല്യങ്ങൾ ആണ് സർക്കാർ തടഞ്ഞ് വച്ചിരിക്കുന്നത്. മറുവശത്ത് കിഫ്ബി സിഇഒ യുടെ ശമ്പളം നിർബാധം വർദ്ധിപ്പിക്കുകയാണ്.
അതേസമയം, കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമിന്റെ ശമ്പളം വീണ്ടും വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. കേരളത്തിൽ എല്ലാ വർഷവും ശമ്പള വർധന ലഭിക്കുന്ന വ്യക്തിയാണ് കെ.എം. എബ്രഹാം.
ചീഫ് സെക്രട്ടറിയായി വിരമിച്ച കെ.എം എബ്രഹാം 2018 ൽ ആണ് കിഫ്ബി സി.ഇ.ഒ ആകുന്നത്. 2.75 ലക്ഷമായിരുന്നു തുടക്കത്തിലെ ശമ്പളം. പിന്നിട് 2019 ജനുവരിയിൽ 27, 500 രൂപയും 2020 ൽ 27,500 രൂപയും 2022 ൽ 19,250 രൂപയും 2023 ൽ 19,250 രൂപയും 2024 ഏപ്രിൽ മാസത്തിൽ 19,250 രൂപയും എബ്രഹാമിന്റെ ശമ്പളത്തിൽ വർദ്ധിപ്പിച്ചു.
5 തവണയാണ് എബ്രഹാമിന്റെ ശമ്പളം വർദ്ധിപ്പിച്ചത്. നിലവിൽ കെ.എം. എബ്രഹാമിന്റെ ശമ്പളം 3,87, 750 രൂപയാണ്. ഈ വർഷവും ശമ്പളത്തിൽ 19, 250 രൂപയുടെ വർധനയാണ് വരുത്തുന്നത്. ഇതോടെ എബ്രഹാമിന്റെ ശമ്പളം 4.07 ലക്ഷം ആകും.പുതിയ ശമ്പള വർധനക്ക് 2025 ഏപ്രിൽ മുതൽ പ്രാബല്യം ഉണ്ടായിരിക്കും.
2024 ഒക്ടോബർ 8 ന് കെ.എൻ. ബാലഗോപാൽ നിയമസഭയിൽ നൽകിയ മറുപടി പ്രകാരം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആയി എബ്രഹാമിന് നൽകിയത് 2,73,23,704 രൂപയാണ്. ശമ്പള ഇനത്തിൽ 2,66,19,704 രൂപയും ലീവ് സറണ്ടർ ആയി 6,84,750 രൂപയും ഉൽസവ ബത്തയായി 19,250 രൂപയും എബ്രഹാം കൈപറ്റിയിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
കരാർ ഇനത്തിലാണ് എബ്രഹാം ശമ്പളം കൈപറ്റുന്നത്. അതു കൊണ്ടുള്ള പ്രധാന ഗുണം പെൻഷനും കൈ പറ്റാം. ചീഫ് സെക്രട്ടറി പെൻഷനും എബ്രഹാമിന് ശമ്പളത്തോടൊപ്പം ലഭിക്കും. 2.50 ലക്ഷമാണ് ചീഫ് സെക്രട്ടറി പെൻഷൻ. നിലവിൽ എബ്രഹാമിന് ലഭിക്കുന്ന കരാർ ശമ്പളം 3,87,750 രൂപ. പെൻഷനും ശമ്പളവും കൂടി എബ്രഹാമിന് മാസം ലഭിക്കുന്നത് 6.37 ലക്ഷം രൂപ. ശമ്പളം വീണ്ടും വർദ്ധിപ്പിക്കുന്നതോടെ ഈ തുക വീണ്ടും ഉയരും.
IAS കാരാണ് ഭരിക്കുന്നത്. മുഖ്യൻ തൊട്ട് താഴോട്ടുള്ള ഒറ്റ എണ്ണത്തിനും കാര്യവിവരമില്ല. ശുദ്ധ പാഴുകൾ . പക്ഷേ പാർട്ടിക്കും നേതാക്കൾക്കും ആവശ്യത്തിന് സമ്പാദ്യം കിട്ടുന്നുണ്ട്. ഏറ്റവും അത്ഭുതം എന്നിട്ടും ഈ പാർട്ടിയെ ചുമക്കുന്ന അടിമകളെയാണ്. മഹാത്ഭുതം; എല്ലാ ആനുകൂല്യങ്ങളും തടഞ്ഞിട്ടും വാഴ്ത്തുപാട്ടുമായി നടക്കുന്ന സർവ്വീസ് സംഘടന അടിമകളാണ്.
ഏതെങ്കിലും Corporate സ്ഥാപനത്തിൻ്റെ Director board ൽ പേരും വച്ച് വീട്ടിലുരുന്നാൽ ലക്ഷങ്ങൾ കിട്ടുന്ന K M അബ്രഹാമിനെ KifB യുടെ ceo ആയി നിലനിർത്തുന്നത് അദ്ദേഹത്തിനു വേണ്ടി
ല്ല ഈ സംസ്ഥാനത്തിനു വേണ്ടിയാണ് ..