National

ഡൽഹിയിൽ വോട്ടെടുപ്പ് തുടങ്ങി; ഫലം ശനിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയില്‍ വോട്ടെടുപ്പ് തുടങ്ങി. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.

ആംആദ്മി, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നേരിട്ട് ഏറ്റുമുട്ടുന്നതിനാല്‍ ശക്തമായ ത്രികോണ മത്സരമാണ് ഡല്‍ഹിയില്‍ നടക്കുന്നത്.

ആംആദ്മി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്.2013 മുതല്‍ കേജരിവാളാണ് ന്യൂഡല്‍ഹി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ബിജെപിയുടെ പർവേശ് സിംഗ് വർമ, കോണ്‍ഗ്രസിന്‍റെ സന്ദീപ് ദീക്ഷിത് എന്നിവരാണ് കേജരിവാളിന്‍റെ എതിരാളികള്‍.

മുഖ്യമന്ത്രി അതിഷി മർലേന കല്‍ക്കാജി മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 11,393 വോട്ടിനാണ് അതിഷി കല്‍ക്കാജിയില്‍ നിന്ന് വിജയിച്ചത്. വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.

ആരോപണ പ്രത്യാക്രമണങ്ങൾ തുടരുന്നതിനിടയിൽ ദില്ലി മുഖ്യമന്ത്രിയുടെ രണ്ട് ഓഫീസ് ജീവനക്കാർ 5 ലക്ഷം രൂപയുമായി ദില്ലി പോലിസിൻ്റെ കസ്റ്റഡിയിലായതാണ് ഏറ്റവും ഒടുവിലെ വിവാദം.

ആദായ നികുതി ഇളവിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ശനിയാഴ്ച ഫലം അറിയും.

Leave a Reply

Your email address will not be published. Required fields are marked *