ജീവനക്കാർക്കും പെൻഷൻകരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരണം ആരംഭിച്ചു.
സർവീസ് പെൻഷൻ പരിഷ്കരണ കുടിശികയുടെ 600 കോടി രൂപ ഫെബ്രുവരിയിൽ തന്നെ വിതരണം ചെയ്യുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കും. ഇത് പി.എഫിൽ ലയിപ്പിക്കുമെന്നും കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. 1900 കോടിയാണ് ഇതിന് ചെലവ് വരിക.
ജീവനക്കാരുടെ ക്ഷാമബത്ത കുടിശികയുടെ ലോക്കിങ് പിരീഡ് നടപ്പ് സാമ്പത്തിക വർഷത്തിൽ ഒഴിവാക്കി നൽകി
ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശികയുടെ 2 ഗഡു പി. എഫിൽ ലയിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. ബജറ്റ് പ്രസംഗത്തിൻ്റെ തുടക്കത്തിൽ ആയിരുന്നു ബാലഗോപാലിൻ്റെ പ്രഖ്യാപനം. 1900 കോടിയാണ് ഇതിന് ചെലവ് വരിക. 1-7-19 മുതൽ 28-2-21 വരെയുള്ള ശമ്പള പരിഷ്കരണ കുടിശിക 4 ഗഡുക്കളായി 25 ശതമാനം വീതം 2023 ഏപ്രില്‍, നവംബർ മാസങ്ങളിലും, 2024 ഏപ്രില്‍, നവംബർ മാസങ്ങളിലും ജീവനക്കാരുടെ പി.എഫ് അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്യുമെന്നായിരുന്നു വാഗ്ദാനം. 2021 ഫെബ്രുവരിയിൽ തോമസ് ഐസക്ക് ഇത് സംബന്ധിച്ച് ഉത്തരവും ഇറക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലെത്തിയതോടെ ബാലഗോപാൽ ഇത് തടഞ്ഞ് വച്ചു. ഐസക്ക് ഇറക്കിയ ഉത്തരവ് കാണിച്ചിട്ട് പോലും ബാലഗോപാൽ അനങ്ങിയില്ല.
1-4-23 ലും 1-10-23 ലും ലഭിക്കേണ്ട ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ട് ഗഡുക്കളും ബാലഗോപാൽ അനന്തമായി മരവിപ്പിച്ചു.
ഇത് അനുവദിച്ചാൽ സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി കൂടുതൽ പരിതാപകരം ആകുമെന്നായിരുന്നു മരവിപ്പിച്ച ഉത്തരവിൽ ബാലഗോപാൽ വ്യക്തമാക്കിയത്. അതിലെ ആദ്യ രണ്ട് ഗധുകളാണ് പി.എഫിൽ ലയിപ്പിക്കും എന്ന് ബാലഗോപാൽ പ്രഖ്യാപിച്ചത്. ബാക്കി രണ്ട് ഗഡു ശമ്പള പരിഷ്കരണ കുടിശിക ഈ സാമ്പത്തിക വർഷം ലഭിക്കില്ലെന്നും വ്യക്തം.
ബജറ്റ് 2025- 26 : പെൻഷൻ പരിഷ്കരണ കുടിശികയുടെ അവസാന ഗഡു ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്ന് കെ.എൻ. ബാലഗോപാൽ