Cinema

സിനിമയിൽ പത്ത് ദിവസത്തെ ഷൂട്ടിംഗിന് നയൻതാര ആവശ്യപ്പെട്ടത് പത്ത് കോടി, ധനുഷിന്‌ പിന്തുണയുമായി അന്തനൻ

ടോളിവുഡിനെ ഞെട്ടിച്ചുകൊണ്ടാണ് തുറന്ന കത്തെഴുതി നയന്‍താര ധനുഷിന്‍രെ വ്യക്തി വൈരാഗ്യത്തെ പറ്റി കഴിഞ്ഞ തുറന്ന് പറഞ്ഞത്. പിന്നാലെ തമിഴ് സിനിമാ ലോകവും ആരാധകരും ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴും വിവാദം കത്ത് നില്‍ക്കുകയാണ്. മാത്രമല്ല, നയന്‍താരയ്ക്ക് പിന്തുണയുമായി പല മുന്‍നിര നടികളും രംഗത്ത് വരികയും ചെയ്തു. ധനുഷ് നിര്‍മ്മിച്ച നാനും റൗഡി താന്‍ എന്ന സിനിമയിലെ മൂന്ന് സെക്കന്റ് മാത്രമുള്ള ബിടിഎസ് വീഡിയോ നയന്‍താരയുടെ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിന് 10 കോടിരൂപയാണ് ധനുഷ് ആവശ്യപ്പെട്ടത്. അത് തന്നെയാണ് നയനെയും വിക്കിയെയും ചൊടിപ്പിച്ചത്. വെറും വ്യക്തി വൈരാഗ്യം മാത്രമാണ് ഇതിന് പിന്നിലെന്നും സാമ്പത്തികമോ മറ്റെന്തെങ്കിലുമോ ആവശ്യങ്ങളായിരുന്നില്ല ഇതിന് പിന്നിലെന്നും കത്തില്‍ നയന്‍സ് വെളിപ്പെടുത്തിയിരുന്നു. നാനും റൗഡി താന്‍ എന്ന സിനിമയിലൂടെയാണ് നയനും വിക്കിയും പ്രണയത്തിലാകുന്നത്.

അതിനാല്‍ തന്നെ ഡൊക്യുമെന്ററിയില്‍ ഏറെ ആവശ്യമുള്ള ചിത്രങ്ങളും വീഡിയോകളുമായിരുന്നു തങ്ങള്‍ക്ക് വേണ്ടിയിരു ന്നത്. ഈ ആവശ്യവുമായി രണ്ട് വര്‍ഷമായി ധനുഷിന്‍രെ പിറകെ നടന്നിട്ടും പ്രതികരണമുണ്ടായിരുന്നില്ല. നടിമാര്‍ നയന്‍സിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ ധനുഷിന് സപ്പോര്‍ട്ടുമായി തമിഴ്‌ നടനും തമിഴ് സിനിമ ജേണലിസ്റ്റുമായ അന്തനന്‍ എത്തിയിരിക്കുകയാണ്. നാനും റൗഡി താന്‍ പ്രേക്ഷക പ്രീതി നേടിയെങ്കിലും ധനുഷിന് ഈ സിനിമ നഷ്ടമാണ് ഉണ്ടാക്കിയതെന്നാണ് അന്തനന്‍ പറയുന്നത്. ഈ സിനിമ നടക്കുമ്പോള്‍ വിഘ്‌നേശ് പുതുമുഖ സംവിധായകനായിരുന്നു. മാത്രമല്ല, ആറ് കോടി രൂപ ബജറ്റില്‍ സിനിമ ചെയ്യാനാണ് വിഘ്‌നേഷ് ധനുഷിനോട് പറഞ്ഞത്. എന്നാല്‍ അതില്‍ ബഡ്ജറ്റ് വളരെ കൂടിയിരുന്നുസിനിമയില്‍ വിജയ് സേതുപതി പ്രതിഫലം വാങ്ങിയില്ല.

ഷൂട്ട് തുടങ്ങി കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നയന്‍താരയും വിഘ്‌നേശും പ്രണയത്തിലായി. ഇത് ധനുഷിന് ഇഷ്ടപ്പെട്ടില്ല. ആ നീരസത്തോടെയാണ് പടം തുടങ്ങിയത്. ഷൂട്ടിംഗിനിടെ പകുതി സമയവും ഇരുവരും കാരവാനിലായിരുന്നു. അതിനാല്‍ തന്നെ സിനിമ പറഞ്ഞ സമയത്ത് തീര്‍ന്നില്ല. ആ ടെന്‍ഷന്‍ ധനുഷിനുണ്ടായിരുന്നു. മൂന്ന് സെക്കന്റ് വീഡിയോക്ക് പത്ത് കോടി രൂപ ധനുഷ് ആവശ്യപ്പെടുന്നത് മറ്റുള്ളവര്‍ക്ക് ആശ്ചര്യമായിരിക്കാം. ഇതേ നയന്‍താര പത്ത് ദിവസത്തെ ഷൂട്ടിന് പത്ത് കോടി രൂപ ചോദിക്കുന്നത് അന്യായമല്ലേയെന്നും അന്തനന്‍ ചോദിക്കുന്നു. സിനിമ കിട്ടിയ വിലയ്ക്ക് ധനുഷ് വില്‍ക്കുകയും ചെയിതിരുന്നു. ഇതോടെ ധനുഷിന് പത്ത് കോടി രൂപ നഷ്ടവും വന്നിരുന്നു. ആ ദേഷ്യം ധനുഷിനുണ്ടായിരുന്നെന്നും അന്തനന്‍ പറയുന്നുവെന്നും അന്തനന്‍ പറയുന്നു. അന്തനന്റെ വാക്കുകള്‍ പുറത്ത് വന്നതോടെ ധനുഷിന്റെ ഭാഗത്തും ന്യായമുള്ളതാണെന്ന് ആരാധകര്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *