സംസ്ഥാനത്ത് സ്വർണ്ണവില സർവ്വകാല റെക്കോർഡ് ഉയരത്തിലേക്ക് എത്തിയിരിക്കുന്നു. ഇന്ന് പവന് 840 രൂപയും ഗ്രാമിന് 105 രൂപയും വർദ്ധിച്ചു. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 62,480 രൂപയായി. ഗ്രാമിന് 7,810 രൂപയിലും വ്യാപാരം ആരംഭിച്ചു.
ഫെബ്രുവരി മാസത്തിലെ ആദ്യ ദിവസത്തിൽ സ്വർണ്ണത്തിന് റെക്കോർഡ് വില രേഖപ്പെടുത്തിയിരുന്നു. അന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 61,960 രൂപയായിരുന്നു. ഈ വില രണ്ടാം തീയതിയും തുടർന്നെങ്കിലും ഇന്നലെ 61,640 രൂപയിലേക്ക് താഴുകയായിരുന്നു. 62,000 രൂപ കടക്കുമെന്ന് തോന്നിപ്പിച്ച വില ഇന്നലെ താഴ്ന്നതോടെ ചെറിയ ആശ്വാസമാണ് കണ്ടെത്തിയത്. എന്നാൽ ഇന്ന് പവൻ വില 840 രൂപ കൂടി വർദ്ധിച്ച് സർവ്വകാല റെക്കോർഡ് ഉയരത്തിലേക്ക് എത്തി.
കഴിഞ്ഞ മാസം ഒന്നിന് ഗ്രാമിന് 7,117 രൂപയും പവന് 56,880 രൂപയുമായിരുന്നു വില. എന്നാൽ ജനുവരി 22-ന് എത്തിയപ്പോഴേക്കും പവൻ വില ആദ്യമായി 60,000 രൂപ കടന്നിരുന്നു.
സ്വർണ്ണവിലയിലെ ഈ വർദ്ധനവ് ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും ഇടയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു. വിലവർദ്ധനയുടെ പശ്ചാത്തലത്തിൽ ഉപഭോക്തൃ ചെലവുകൾ കൂടുതൽ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ന് ഒരു പവന് സ്വര്‍ണം ആഭരണം വാങ്ങുന്നവര്‍ക്ക് 68000 രൂപ വരെ ചെലവ് വന്നേക്കും. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേരുമ്പോഴാണ് ഈ വിലയിലേക്ക് എത്തുക. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങളാണ് വാങ്ങുന്നതെങ്കില്‍ പണിക്കൂലി ഇനിയും കൂടും.
പുതിയ സാഹചര്യത്തില്‍ ആഭരണ വില്‍പ്പനയില്‍ കുറവ് വന്നേക്കുമെന്ന് കരുതുന്നു.പുതുവർഷത്തിൽ സ്വർണവില കുതിച്ചുയരുന്ന കാഴ്ച്ചയാണ് വിപണിയിൽ കാണാൻ സാധിച്ചിരുന്നത്. കഴിഞ്ഞയാഴ്ചയാണ് പവന് വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില.
31 ദിവസത്തിനിടെ 4500 രൂപയാണ് വര്‍ധിച്ചത്.അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് സ്വര്‍ണത്തിന്റെ വിലയിൽ മാറ്റം വന്നു തുടങ്ങിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും വില വര്‍ധനവിന് കാരണമായി. 2024 ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയായിരുന്നു ഏറ്റവും ഉയർന്ന സ്വർണവില ഈ റെക്കോർഡാണ് കഴിഞ്ഞ ദിവസങ്ങളിലായി തിരുത്തി കുറിച്ചത്.