
കേന്ദ്ര സർക്കാർ ജീവനക്കാരുടെ പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങളിൽ വർധനയെന്ന് നിർമല സീതാരാമൻ്റെ കേന്ദ്ര ബജറ്റ് കണക്കുകൾ.
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും ആംഡ് ഫോഴ്സിൻ്റെയും പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങളിൽ 31, 807 കോടിയുടെ വർധനയാണ് ഉണ്ടായത്.
2024- 25 ൽ പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും നൽകാൻ 2,43,296 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ഇത് 2,75,103 കോടിയായി ഉയർന്നു.
പോലിസ്, ഡിഫൻസ് സർവീസ്, റോഡുകളും പാലങ്ങളും , ജനറൽ എക്കണോമിക്ക് സർവീസ്, കമ്യൂണിക്കേഷൻ സർവീസ് എന്നിവയുടെ ചെലവും എസ്റ്റിമേറ്റ്സിനേക്കാൾ വർദ്ധിച്ചു.
എന്നാൽ മൊത്തത്തിൽ എസ്റ്റിമേറ്റ്സിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ ചെലവ് കുറഞ്ഞു. 2024 – 25 ലെ ബജറ്റ് എസ്റ്റിമേറ്റ് 48, 20, 512 കോടിയായിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് ആകട്ടെ 47, 16, 487 കോടിയും. എസ്റ്റിമേറ്റിനേക്കാൾ ചെലവ് 1,04,025 കോടിയായി കുറഞ്ഞു.