CinemaNews

സത്യൻ അന്തിക്കാടിൻ്റെ മോഹൻലാൽ ചിത്രത്തിൽ നായിക മാളവിക മോഹനൻ

മോഹൻലാലും സത്യൻ അന്തിക്കാടും ഒരിടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവം. മാളവിക മോഹനൻ ആണ് നായിക.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഫെബ്രുവരി 10ന് ആരംഭിക്കുമെന്നാണ് വിവരം.

എന്നും എപ്പോഴും ആയിരുന്നു ഈ കോമ്പോയിൽ എത്തിയ അവസാന ചിത്രം. ഫൺ മോഡിൽ ഒരുങ്ങുന്ന ചിത്രം തിരക്കഥ ഒരുക്കുന്നത് സോനു ടി പിയാണ്. അദ്ദേഹം തന്നെയാണ് സംഭാഷണവും ഒരുക്കുന്നത്.

അനു മൂത്തേടത്താണ് ഛായാഗ്രഹണം. ജസ്റ്റിൻ പ്രഭാകരൻ ആണ് സം​ഗീത സംവിധാനം. പ്രശാന്ത് മാധവനാണ് കലാസംവിധാനം.

Leave a Reply

Your email address will not be published. Required fields are marked *