
Kerala Government News
യോഗ്യത: പത്താം ക്ലാസ്; സെക്യൂരിറ്റി, ക്ലീനിങ്ങ് സ്റ്റാഫ് നിയമനം
സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിൽ എറണാകുളത്തെ കോമ്പാറയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് സെക്യൂരിറ്റി, ക്ലീനിങ്സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആയിരിക്കും നിയമനം.
- സെക്യൂരിറ്റി തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത – പത്താം ക്ലാസ്, ശമ്പളം – 10000 രൂപ.
- ക്ലീനിങ്ങ് സ്റ്റാഫ് തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത – അഞ്ചാം ക്ലാസ്, ശമ്പളം – 9000 രൂപ.
മേൽ സൂചിപ്പിച്ച ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത പ്രവർത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളോടൊപ്പം ജനുവരി 26 ന് മുൻപായി നേരിട്ടോ hchildrenshome@gmail.com എന്ന മെയിൽ അഡ്രസിലേക്കോ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക – 0484 – 2990744, 9495002183