
എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ ഇരുമ്പുവടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. പെരേപ്പാടം കാട്ടുപറമ്പിൽ വേണു, ഭാര്യ ഉഷ, മരുമകൾ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലനടത്തിയ റിതു ജയൻ (28) എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ ലഹരിക്ക് അടിമയാണ്.
ഇന്നു വൈകിട്ടാണു സംഭവം. കൊല്ലപ്പെട്ട വേണുവിന്റെ മകൻ ജിതിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടില്‍ രണ്ടു കുട്ടികളുണ്ടായിരുന്നെങ്കിലും ഇവരെ ഉപദ്രവിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

പിടിയിലായ റിതു നിരവധി കേസുകളില്‍ പ്രതിയാണ്. നോർത്ത് പറവൂർ പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളുമാണ് പ്രതി ഋതുവെന്ന് മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണൻ പറഞ്ഞു. വടക്കേക്കര പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഋതു ജയൻ മൂന്നോളം കേസുകളിൽ പ്രതിയാണ്. ഇയാൾ നോർത്ത് പറവൂർ പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണെന്നും മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണൻ പറഞ്ഞു. വടക്കേക്കര, നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. രണ്ടുതവണ റിമാന്‍ഡിലായായിട്ടുണ്ട്. പ്രതി ബെംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്. രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്.

പ്രതി റിതു അയല്‍വാസികളുമായി നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്നതായി തദ്ദേശവാസികള്‍ പറയുന്നു. പ്രതി കഞ്ചാവ് ഉപയോഗിച്ച് നിരന്തരം ആക്രമണം നടത്തുകയും പോലീസില്‍ പരാതിപ്പെട്ടാല്‍ മാനസിക ചികിത്സയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടുകയുമാണ് ചെയ്തിരുന്നതെന്നും അയല്‍ക്കാര്‍ പറഞ്ഞു.
നാല് പേരെയും ഇയാൾ ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പ് കൊണ്ട് തലയിലും ദേഹത്തും പല വട്ടം അടിച്ചു. ഋതു കെെയ്യിൽ കത്തി കരുതിയിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി പോയത് ജിതിന്റെ ബൈക്കുമായിട്ടായിരുന്നു. ഇതിനിടെയാണ് വടക്കേക്കര എസ്ഐ പ്രതിയെ പിടികൂടുന്നത്. പിന്നീട് ആക്രമണ വിവരം ഇയാൾ എസ്ഐയോട് വിശദീകരിക്കുകയുമായിരുന്നു.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അയല്‍വാസികള്‍ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. കണ്ണനും ജിതിനും മുമ്പ് ഋതുവുമായി വഴക്കുണ്ടാക്കിയിരുന്നു. ലഹരിയുടെ സ്വാധീനത്തിലാണ് പ്രതി കൊലപാതകം നടത്തിയതെന്നും പോലീസ് അറിയിച്ചു.