Kerala Government News

ജീവനക്കാർ ഇത് മറക്കരുത്! പ്രമോഷനും സ്ഥലംമാറ്റവും കിട്ടില്ല

1960 ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങൾ പ്രകാരം പാർട്ട് ടൈം ജീവനക്കാർ ഒഴികെയുള്ള എല്ലാ സർക്കാർ ജീവനക്കാരും 2024 കലണ്ടർ വർഷത്തെ സ്വത്തുവിവര പത്രിക സ്പാർക്ക് സോഫ്റ്റ് വെയർ മുഖേന ഓൺലൈനായി 2025 ജനുവരി 15-നകം സമർപ്പിക്കണം.

സെക്രട്ടേറിയറ്റിലെ പൊതുഭരണം, നിയമം, ധനകാര്യം എന്നീ വകുപ്പുകളിലെ പാർട്ട് ടൈം ജീവനക്കാർ ഒഴികെയുള്ള എല്ലാ ജീവനക്കാരും 2024 കലണ്ടർ വർഷത്തെ സ്വത്തുവിവര പത്രിക 15-01-2025 ന് മുൻപായി സ്പാർക്ക് മുഖേന ഓൺലൈനായി സമർപ്പിക്കേണ്ടതാണെന്ന് സർക്കുലർ ഇറക്കിയിരിക്കുകയാണ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ. ഒരോ വിഭാഗംം ജീവനക്കാർക്കും പത്രികാ സമർപ്പണത്തിനായി അധികാരപ്പെടുത്തിയിട്ടുള്ള വകുപ്പുകളുടെ വിശദാംശങ്ങൾ ചുവടെച്ചേർക്കുന്നു.

  • പൊതുഭരണ, ധനകാര്യ, നിയമ വകുപ്പുകളിലെ ജോയിൻ്റ് സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥർ -പൊതുഭരണ (എസ്.സി) വകുപ്പ്
  • പൊതുഭരണ, ധനകാര്യ, നിയമ പൊതുഭരണ (എസ്.എസ്) വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിവരെയുള്ള ഗസറ്റഡ് ഉദ്യോഗസ്ഥർ – പൊതുഭരണ (എസ്.സി) വകുപ്പ് .
    കേരള അഡ്മിനിസ്ട്രേറ്റീസ് സർവ്വീസ് ജൂനിയർ ടൈം സ്കെയിൽ ഉദ്യോഗസ്ഥർ -പൊതുഭരണ (എസ്.സി) വകുപ്പ്
  • പൊതുഭരണ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ മുതൽ എല്ലാ നോൺ ഗസറ്റഡ് ജീവനക്കാരും – പൊതുഭരണ (എസ്.സി) വകുപ്പ്
  • നിയമ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ മുതലുള്ള ജീവനക്കാരും നോൺ ഗസറ്റഡ് ജീവനക്കാരും – നിയമ (ഭരണ) വകുപ്പ്
  • ധനകാര്യ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ മുതലുള്ള എല്ലാ നോണ്‍ നോണ്‍ ഗസറ്റഡ് ജീവനക്കാരും – ധനകാര്യ (എസ്.എസ്) വകുപ്പ്

വാർഷിക സ്വത്ത് വിവര പത്രിക യഥാസമയം സമർപ്പിക്കുന്നതിൽ വീഴ്ചവരുത്തുന്ന ജീവനക്കാരെ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയ്ക്ക് പരിഗണിക്കുന്നതല്ലെന്നും പ്രസ്തുത വീഴ്ച ശിക്ഷാനടപടികൾക്ക് കാരണമാകുമെന്നും സർക്കുലർ മുന്നറിയിപ്പ് നൽകുന്നു.

Kerala government circular for Employees

Leave a Reply

Your email address will not be published. Required fields are marked *