1960 ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങൾ പ്രകാരം പാർട്ട് ടൈം ജീവനക്കാർ ഒഴികെയുള്ള എല്ലാ സർക്കാർ ജീവനക്കാരും 2024 കലണ്ടർ വർഷത്തെ സ്വത്തുവിവര പത്രിക സ്പാർക്ക് സോഫ്റ്റ് വെയർ മുഖേന ഓൺലൈനായി 2025 ജനുവരി 15-നകം സമർപ്പിക്കണം.
സെക്രട്ടേറിയറ്റിലെ പൊതുഭരണം, നിയമം, ധനകാര്യം എന്നീ വകുപ്പുകളിലെ പാർട്ട് ടൈം ജീവനക്കാർ ഒഴികെയുള്ള എല്ലാ ജീവനക്കാരും 2024 കലണ്ടർ വർഷത്തെ സ്വത്തുവിവര പത്രിക 15-01-2025 ന് മുൻപായി സ്പാർക്ക് മുഖേന ഓൺലൈനായി സമർപ്പിക്കേണ്ടതാണെന്ന് സർക്കുലർ ഇറക്കിയിരിക്കുകയാണ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ. ഒരോ വിഭാഗംം ജീവനക്കാർക്കും പത്രികാ സമർപ്പണത്തിനായി അധികാരപ്പെടുത്തിയിട്ടുള്ള വകുപ്പുകളുടെ വിശദാംശങ്ങൾ ചുവടെച്ചേർക്കുന്നു.
- പൊതുഭരണ, ധനകാര്യ, നിയമ വകുപ്പുകളിലെ ജോയിൻ്റ് സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥർ -പൊതുഭരണ (എസ്.സി) വകുപ്പ്
- പൊതുഭരണ, ധനകാര്യ, നിയമ പൊതുഭരണ (എസ്.എസ്) വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിവരെയുള്ള ഗസറ്റഡ് ഉദ്യോഗസ്ഥർ – പൊതുഭരണ (എസ്.സി) വകുപ്പ് .
കേരള അഡ്മിനിസ്ട്രേറ്റീസ് സർവ്വീസ് ജൂനിയർ ടൈം സ്കെയിൽ ഉദ്യോഗസ്ഥർ -പൊതുഭരണ (എസ്.സി) വകുപ്പ് - പൊതുഭരണ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ മുതൽ എല്ലാ നോൺ ഗസറ്റഡ് ജീവനക്കാരും – പൊതുഭരണ (എസ്.സി) വകുപ്പ്
- നിയമ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ മുതലുള്ള ജീവനക്കാരും നോൺ ഗസറ്റഡ് ജീവനക്കാരും – നിയമ (ഭരണ) വകുപ്പ്
- ധനകാര്യ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ മുതലുള്ള എല്ലാ നോണ്‍ നോണ്‍ ഗസറ്റഡ് ജീവനക്കാരും – ധനകാര്യ (എസ്.എസ്) വകുപ്പ്
വാർഷിക സ്വത്ത് വിവര പത്രിക യഥാസമയം സമർപ്പിക്കുന്നതിൽ വീഴ്ചവരുത്തുന്ന ജീവനക്കാരെ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയ്ക്ക് പരിഗണിക്കുന്നതല്ലെന്നും പ്രസ്തുത വീഴ്ച ശിക്ഷാനടപടികൾക്ക് കാരണമാകുമെന്നും സർക്കുലർ മുന്നറിയിപ്പ് നൽകുന്നു.
