News

ഉമ തോമസിന്റെ അപകട ദൃശ്യം (വീഡിയോ)

റിബൺ കെട്ടിയ സ്റ്റാൻ്റിനൊപ്പം ഉമ തോമസ് താഴേക്ക് വീണു

കലൂർ സ്റ്റേഡിയത്തിൽ നൃത്ത നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്കു സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. അശാസ്ത്രീയമായതും അപകടം നിറഞ്ഞതുമായ വേദിയായിരുന്നു സ്റ്റേഡിയത്തിലേതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പിൻനിരയിൽനിന്ന് ഉമ മുൻനിരയിലേക്കു വരുന്നതു ദൃശ്യങ്ങളിൽ കാണാം. ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരുന്നു. സിജോയ് വർഗീസിന്റെ അഭ്യർഥന പ്രകാരമായിരുന്നു ഇത്.

വേദിയിൽ നിന്നിരുന്ന ഒരു വനിതയെ മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഉമയുടെ കാലിടറിയത്. റിബൺ കെട്ടിയ സ്റ്റാൻഡിനൊപ്പം എംഎൽഎയും താഴേക്കു പതിക്കുകയായിരുന്നു. തൊട്ടടുത്ത കസേരയിൽ സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയും മന്ത്രി സജി ചെറിയാനും ഉണ്ടായിരുന്നു. ഇവരുൾപ്പെടെയുള്ള ആളുകൾ നോക്കിനിൽക്കെയായിരുന്നു അപകടം. സംഘാടകരുടെ ഭാഗത്തുനിന്നു വലിയ വീഴ്ചയാണു സംഭവിച്ചതെന്നു ദൃശ്യങ്ങളിൽ വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *