
തൃശൂർ ചെറുതുരുത്തിയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവിനെ തല്ലിക്കൊന്നു. ക്രിമിനൽ സംഘത്തിൽപെട്ട സൈനുൽ ആബിദ് എന്ന 39 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്.
കേസിൽ ചെറുതുരുത്തി സ്വദേശികളായ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സജീർ, ഇയാളുടെ സഹോദരൻ റജീബ്, അഷ്‌റഫ്, ഷെഹീർ, സുബൈർ, മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായത്. പിടിയിലായവരും കൊല്ലപ്പെട്ടയാളും നിരവധി കേസുകളിലെ പ്രതികളാണ്.
സൈനുൽ ആബിദിനെ കമ്പിവടി കൊണ്ട് തല്ലിക്കൊന്ന് പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. ചൊവ്വാഴ്ച്ചയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ട സൈനുൽ ആബിദ് നിരവധി മോഷണ കേസുകളിലും മയക്കുമരുന്ന് കടത്തുകേസിലും പ്രതിയാണ്.