ഗവർണറുടെ വാഹനത്തിൽ കേരള ഹൗസ് ലോ ഓഫീസറുടെ വാഹനം ഇടിച്ചു

Kerala Governor's Car hit by state law officer at delhi kerala house

ഡൽഹി കേരള ഹൗസിൽ നിർത്തിയിട്ടിരുന്ന ഗവർണറുടെ ഔദ്യോഗിക വാഹനത്തിൽ കേരള ഹൗസ് ലോ ഓഫീസറുടെ വാഹനം ഇടിച്ചു. ലൈസൻസില്ലാതെയാണ് ലോ ഓഫീസർ വാഹനം ഓടിച്ചതെന്നാണ് അറിയുന്നത്. ഗവർണറുടെ കാര്യത്തില്‍ സുരക്ഷാ വീഴ്ച്ചയാണ് സംഭവിച്ചിരിക്കുന്നത്. എന്നാല്‍, ലോ ഓഫീസർക്കെതിരെ നടപടി വേണ്ടെന്ന് നിർദ്ദേശിച്ചതായി രാജ്ഭവൻ അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെ 8.40നാണ് കേരള ഹൗസിലെ കൊച്ചിൻ ഹൗസിന് സമീപം നിർത്തിയിട്ടിരുന്ന കേരള ഗവർണറുടെ വാഹനത്തിൽ വാഹനം ഇടിച്ചത്. ദില്ലിയിലെ സംസ്ഥാനത്തിന്റെ ലോ ഓഫീസറായ ഗ്രാൻസിയുടെ വാഹനമാണ് ഗവർണറുടെ ഔദ്യോഗിക വാഹനത്തിന് മുന്നിലിടിച്ചത്. ഇടിയുടെ ആഘോതത്തിൽ ഗവർണറുടെ ഔദ്യോഗിക വാഹനത്തിന്റെ ബംബർ പൂർണ്ണമായി തകർന്നു. പിന്നീട് വാഹനത്തിന്റെ കേടുപാടുകൾ തീർത്ത് തിരികെ എത്തിച്ചു.

സംഭവം ചോദ്യം ചെയ്ത സിആർപിഎഫ് സുരക്ഷ ജീവനക്കാരോട് ലോ ഓഫീസർ കയർത്തു. വാഹനത്തിന്റെ കേടുപാടുകൾ തീർത്തെങ്കിലും ഗവർണറുടെ സുരക്ഷ ചുമതലയുള്ള സിആർപിഎഫ് ഇതുസംബന്ധിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്. വാഹനം കേരള സർക്കാരിന്റെ ആണെങ്കിലും സുരക്ഷ പ്രശ്നം ഉണ്ടായ സാഹചര്യത്തിൽ ഇക്കാര്യം കേന്ദ്രസർക്കാർ പരിശോധിക്കുമെന്നാണ് വിവരം. സിആർപിഎഫ് സംഘം ഈക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments