പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയോട് 5 ലക്ഷം പ്രതിഫലം ചോദിച്ച് നടി. സ്കൂള്‍ യുവജനോൽസവത്തിന് പത്ത് മിനിട്ട് ദൈർഘ്യമുള്ള നൃത്തം പഠിപ്പിക്കാനാണ് ശിവൻകുട്ടി നടിയെ സമീപിച്ചത്. 5 ലക്ഷം നടി പ്രതിഫലമായി ചോദിച്ചതോടെ ശിവൻകുട്ടി പിൻവാങ്ങി.
47 ലക്ഷം വിദ്യാർത്ഥികളോടാണ് ഈ നടി അഹങ്കാരം കാണിച്ചതെന്ന പറഞ്ഞ ശിവൻകുട്ടി നടിയുടെ പേര് വെളിപ്പെടുത്തിയില്ല. ഇതോടെ ആ നടിയെ ചൊല്ലി നിരവധി അഭ്യൂഹങ്ങളാണ് ഉയരുന്നത്. സ്കൂള്‍ കലോൽസവത്തിലൂടെ വളർന്ന് വന്ന നിരവധി നടിമാർ കേരളത്തിലുണ്ട്. മജ്ഞു വാര്യർ, കാവ്യ മാധവൻ, നവ്യ നായർ എന്നീ പ്രമുഖർ അടക്കം നിരവധി നടിമാർ സ്കൂള്‍ കലോൽസവത്തിലൂടെ വളർന്ന് വന്നവരാണ്.
“16000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളര്‍ന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം പഠിപ്പിക്കാമോയെന്ന് ചോദിച്ചു. അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അഞ്ച് ലക്ഷം രൂപയാണ് അവര്‍ പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയ്ക്ക് എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണ് അത്. ഇത്രയും വലിയ തുക നല്കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു.
സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാന്‍ തീരുമാനിച്ചു’വെന്നും ശിവൻകുട്ടി പറഞ്ഞു.സ്കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുത്ത് നൃത്തത്തില്‍ വിജയിച്ചതുകാരണമാണ് ഇവർ സിനിമയിലെത്തുന്നത്. ഇത്തരക്കാര്‍ പിന്‍തലമുറയിലുള്ള കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ്. കുറച്ചുസിനിമയും കുറച്ച് കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്. കേരളത്തിലെ 47 ലക്ഷം വിദ്യാര്‍ത്ഥികളോടാണ് ഈ നടി അഹങ്കാരം കാണിക്കുന്നത്’ എന്നും വി ശിവന്‍കുട്ടി പറഞ്ഞു.