ഇന്ദുജയുടെ മരണം: ഭർത്താവിന്റെ കൂട്ടുകാരൻ കസ്റ്റഡിയില്‍ | Induja’s death

Palod Induja and Husband Abhijith

പാലോട് ഇളവട്ടത്ത് നവവധു ഇന്ദുജയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പുതിയ വഴിത്തിരിവ്. മരിച്ച ഇന്ദുജയുടെ ഭർത്താവ് അഭിജിത്തിന്റെ സുഹൃത്തായ അജാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ദുജ മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് അജാസ് ഇവരെ മർദിച്ചെന്ന് അഭിജിത്ത് മൊഴിനൽകിയിട്ടുണ്ട്. എന്നാൽ ഈ ആരോപണം അജാസ് നിഷേധിച്ചു.

ഇന്ദുജയുമായി അജാസിന് അടുത്ത ബന്ധം

ഇന്ദുജയുമായി അടുത്ത ബന്ധമുണ്ടായിരുന്ന അജാസ് ഇവരെ മർദ്ദിച്ചിരുന്നുവെന്നാണ് അഭിജിത്തിന്റെ മൊഴി. ഇന്ദുജയുടെ ഒരു സുഹൃത്തിനെ കൂടി ഇന്നലെ രാത്രി ചോദ്യം ചെയ്തിരുന്നു. കൂടുതൽ സുഹൃത്തുക്കളെ ഇനിയുള്ള ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ഇന്ദുജയുടെ സൗഹൃദങ്ങളെ ചൊല്ലി അഭിജിത്ത് വഴക്ക് ഉണ്ടാക്കുമായിരുന്നു. അഭിജിത്തും അജാസും തമ്മിലും ഇതേ ചൊല്ലി തർക്കമുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്നാണ് കൂടുതൽപ്പേരെ ചോദ്യംചെയ്യാൻ തീരുമാനിച്ചത്.

ഇന്ദുജയുമായി അജാസിന് അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിൽ എടുത്തപ്പോൾ അജാസും അഭിജിത്തും വാട്‌സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തിരുന്നു. ഇത് സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചു എന്നാണ് സൂചനകൾ. ഇന്ദുജയുടെ ദേഹത്തെ പരിക്കുകൾ അടുത്ത കാലത്ത് ഉണ്ടായതാണെന്ന് പൊലീസ് പറയുന്നു. കണ്ണിന് താഴെയും തോളിലുമായിരുന്നു മർദനത്തിന്റെ പാടുകൾ.

വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല

അതേസമയം, ഇന്ദുജയും അഭിജിത്തുമായുള്ള വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. ഈ കാരണത്താൽ അഭിജിത്തിന്റെ കുടുംബത്തേയും പോലീസ് ചോദ്യം ചെയ്യും.

പോസ്റ്റുമോർട്ടം കണ്ടെത്തലുകൾ

ഇടിഞ്ഞാർ കോളച്ചൽ കൊന്നമൂട് കിഴക്കുംകര വീട്ടിൽ ശശിധരൻ കാണിയുടെ മകൾ ഇന്ദുജയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, ശനിയാഴ്ച നടന്ന ഫൊറൻസിക് പരിശോധനയിൽ അസ്വാഭാവികമായ ഒന്നും കണ്ടെത്തിയില്ല.

ശാരീരിക പീഡനം; പരാതി

എന്നാൽ, ഇന്ദുജയുടെ ശരീരത്തിൽ രണ്ടോ മൂന്നോ ദിവസം മാത്രം പഴക്കമുള്ള മുറിവുകൾ കണ്ടെത്തിയത് അന്വേഷണത്തിന് പുതിയ തെളിവുകളാണ് നൽകുന്നത്. ഭർത്താവും വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതായി ഇന്ദുജ കഴിഞ്ഞ ആഴ്ചയിൽ അച്ഛനേയും സഹോദരനേയും ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ശശിധരൻകാണി പാലോട് പോലീസിൽ പരാതി നൽകി.

ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചു

അജാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ, അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അഭിജിത്തുമായുള്ള ചാറ്റ് പൂർണമായും നശിപ്പിച്ചതായി കണ്ടെത്തി. ഇത് കേസിന് പുതിയ മാനം നൽകുന്നു.

അന്വേഷണം തുടരുന്നു

കാട്ടാക്കട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments