തിരുവനന്തപുരം ജില്ലയിലെ പാലോട് ഇളവട്ടത്ത് ഭർത്താവിന്റെ വീട്ടിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലോട് കൊളച്ചൽ സ്വദേശി ഇന്ദുജയെ (25)യാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ഭർത്താവ് അഭിജിത്ത് (25) വീട്ടിൽ എത്തിയപ്പോഴാണ് രണ്ടാം നിലയിലെ ബെഡ്റൂമിൽ ഇന്ദുജയെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഉടൻ തന്നെ ഇന്ദുജയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇന്ദുജയും അഭിജിത്തും രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്ന് മാസം മുമ്പ് വിവാഹിതരായതാണ്. വീട്ടിൽ നിന്നും വിളിച്ചിറക്കി അമ്പലത്തിൽവച്ച് ആയിരുന്നു വിവാഹം. സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് ഇന്ദുജ.