ഗിനിയ: ആഫ്രിക്കയിലെ ഗിനിയയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നൂറിലധികം പേര് കൊല്ലപ്പെട്ടു. 2021-ലെ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത് സ്വയം പ്രസിഡന്റായി അധികാരമേറ്റ ഗിനിയയുടെ ജുണ്ട നേതാവ് മമാഡി ഡൗംബൗയയുടെ ബഹുമാനാര്‍ത്ഥം സംഘടിപ്പിച്ച ടൂര്‍ണമെന്റിന്റെ ഭാഗമാണ് മത്സരം നടന്നത്.
അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും രാഷ്ട്രീയ സഖ്യങ്ങള്‍ രൂപപ്പെടുമെന്നും ദൗംബൂയ പ്രതീക്ഷിക്കു ന്നതിനാല്‍ പശ്ചിമാഫ്രിക്കന്‍ രാജ്യത്ത് ഇത്തരം ടൂര്‍ണമെന്റുകള്‍ സാധാരണമാണ്.’മത്സരത്തിനിടെ പ്രശ്നം എല്ലാം ആരംഭിച്ചത് റഫറിയുടെ വിവാദ തീരുമാനത്തോടെയായിരുന്നു. തുടര്‍ന്ന് ആരാധകര്‍ പിച്ച് ആക്രമിച്ചു. പിന്നീട് രോക്ഷാകുലരായ പ്രകട നക്കാര്‍ വലിയ രീതിയില്‍ പ്രശ്നമുണ്ടാക്കുകയായിരുന്നു.
അക്രമികള്‍ സമീപത്തെ പോലീസ് സ്റ്റേഷനും നശിപ്പിക്കുകയും തീയിടുകയും ചെയ്തു. ഏകദേശം 200,000 ജനസംഖ്യയുള്ള നഗരമാണ് ഗിനിയയുടെ തെക്കുകിഴക്ക് ഭാഗത്ത് ഏറ്റുമുട്ടല്‍ നടന്ന പ്രദേശം. മരണസംഖ്യയുടെ കൃത്യമായ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.