മലപ്പുറം: തനിക്കൊപ്പം ഫോട്ടെയെടുക്കാന്‍ ലൊക്കേഷനിലെത്തിയ യുവാവിന് പരിക്കേറ്റത് കണ്ട് യുവാവിനെ ആശുപത്രിയി ലെത്തിച്ച് നടന് ഷൈന്‍ ടോം ചാക്കോ. മലപ്പുറം എടപ്പാളില്‍ തന്റെ പുതിയ സിനിമയായ സൂത്രധാരന്റെ ഷൂട്ടിങിനിടെ രാവിലെ പത്തുമണിയോടെയാണ് സംഭവമുണ്ടായത്. ലോക്കേഷനില്‍ പോലീസ് വേഷത്തിലായിരുന്നു താരം ഉണ്ടായിരുന്നത്.
ഷൈനിനെ കണ്ട ഉടന്‍ യുവാവ് ഫോട്ടോ എടുക്കാന്‍ പോയതായിരുന്നു. അവിടെ എത്തിയപ്പോള്‍ വണ്ടിയുണ്ടോ തനിക്ക് അപ്പുറം വരെ പോകാനുണ്ടെന്ന് ഷൈന്‍ ഇയാളോട് പറഞ്ഞു. വണ്ടി എടുത്തു കൊണ്ടു വരുമ്പോള്‍ മഴയെ തുടര്‍ന്ന് വെള്ളം കെട്ടിനിന്ന റോഡില്‍ യുവാവ് തെന്നി വീഴുക ആയിരുന്നു.
അപകടത്തിന് പിന്നാലെ ഷൈന്‍ ടോം ചാക്കോ തന്നെ യുവാവിനെ വണ്ടിയില്‍ കയറ്റി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പോലീസ് വേഷത്തില്‍ തന്നെയാണ് താരം യുവാവിനെ ആശുപത്രിയിലെ ത്തിച്ചത്. പിന്നീട് ചികിത്സയ്ക്ക് ശേഷം യുവാവിനും സുഹൃത്തുക്കള്‍ക്കും ഒപ്പം സെല്‍ഫിയും എടുത്താണ് നടന് ലൊക്കേഷനിലേയ്ക്ക് മടങ്ങി പോയത്.