Sports

രാജ്യത്ത് ഗുസ്തി സൂപ്പർ ലീഗ് പ്രഖ്യാപിച്ച് സാക്ഷി മാലിക്കും ഗീത ഫോഗട്ടും

രാജ്യത്ത് ഗുസ്തി ചാമ്പ്യൻസ് സൂപ്പർ ലീഗ് ആരംഭിക്കുന്നുവെന്ന പ്രഖ്യാപനവുമായി സാക്ഷി മാലിക്കും അമൻ ഷെരാവത്തും ഗീത ഫോഗട്ടും രംഗത്തെത്തി.സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.ഗുസ്തിയിലേക്ക് പുതിയ തലമുറയെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പർ ലീഗ് ആരംഭിക്കുന്നത്. ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ അനുമതി നിഷേധിച്ചതായാണ് റിപ്പോർട്ടുകൾ.

ലൈംഗികാരോപണ വിധേയനായി പുറത്താക്കപ്പെട്ട റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡൻ്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഗുസ്തിക്കാരുടെ പ്രതിഷേധത്തിന് ബജ്രംഗ് പുനിയയ്ക്കും വിനേഷ് ഫോഗട്ടിനുമൊപ്പം സാക്ഷി നേതൃത്വം നൽകിയിരുന്നു.ഇതില്‍ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും നേരത്തെ കോൺഗ്രസില്‍ ചേർന്നു.

ഗുസ്തി താരങ്ങൾക്ക് ലീഗുമായി മുന്നോട്ടുപോവാനുള്ള സ്വാതന്ത്രമുണ്ടെന്നും എന്നാൽ ഫെഡറേഷൻ ഇതുമായിയോജിച്ച് പ്രവർത്തിക്കില്ലെന്നും ഡ.ബ്ലൂ.എഫ്.െഎ പ്രസിഡണ്ട് സഞ്ജയ് സിങ്ങ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *