റാഞ്ചി: ജാര്‍ഖണ്ഡിന്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന് വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലിന് ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ സോറന് സത്യവാചകം ചൊല്ലിക്കൊടുക്കും. 49 കാരനായ ജെഎംഎം നേതാവിന്റെ നാലാമത്തെ മുഖ്യമന്ത്രി പദമാണിത്. ജാര്‍ഖണ്ഡില്‍ മിന്നും ജയമാണ് ഇന്ത്യന്‍ ബ്ലോക്ക് നേടിയത്. അടുത്തിടെ നടന്ന നിയമസഭാ തെര ഞ്ഞെടുപ്പില്‍ 39,791 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപിയുടെ ഗാംലിയേല്‍ ഹെംബ്രോമിനെ പരാജയപ്പെടുത്തിയാണ് സോറന് ബര്‍ഹൈത്ത് സീറ്റ് നിലനിര്‍ത്തിയത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര് സിങ് സുഖു,എഎപി നേതാവ് അരവിന്ദ് കെജ്രിവാള്, ഉദയനിധി സ്റ്റാലിന് തുടങ്ങി നിരവധി നേതാക്കള്‍ സോറന്റെ സത്യ പ്രതിജ്ഞാ ചടങ്ങിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.
‘ജാര്‍ഖണ്ഡിലെ ജനങ്ങള്‍ ഞങ്ങള്‍ക്ക് അവരുടെ അധികാരം നല്‍കിയിട്ടുണ്ടെന്നും. അര്‍പ്പണബോധത്തോടെയും ദൃഢ നിശ്ചയത്തോടെയും അവരെ സേവിക്കാന്‍ ഞാന്‍ വീണ്ടും തയ്യാറാണെന്നും സോറന് പറഞ്ഞു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരിക്കെ ഭൂമി കുംഭക്കോണക്കേസില് ജയിലിലായ സോറന് പിന്നീട് പദവി രാജിവെച്ചിരുന്നു. തുടര്‍ന്ന് ചമ്പായി സോറന് പദവി ഏറ്റെടു ക്കുകയായിരുന്നു. ജയില്‍ മോചിതനായപ്പോള്‍ വീണ്ടും സോറന് തന്നെ മുഖ്യമന്ത്രിയായി എത്തി. ബിജെപിയുടെ നിരന്തര കുറ്റപ്പെടുത്തല്‍ സോറന് ഗുണം മാത്രമാണ് ലഭിച്ചത്.