എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. തൃക്കാക്കര സ്വദേശി നൗഫൽ, ആലപ്പുഴ സ്വദേശി ഷുഹൈബ് എന്നിവരാണ് പിടിയിലായത്. പോലീസ് വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇന്നലെ രാത്രി ചേരനല്ലൂർ പോലീസിന്റെ വാഹന പരിശോധനയിലായിരുന്നു വഴിയരികിൽ കാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയത്.
പോലീസിനെ കണ്ട പരുങ്ങിയെ ഇവരെ കൂടുതൽ ചോദ്യം ചെയ്തതിലൂടെയാണ് 72 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ഇത് ബംഗളൂരുവിൽ നിന്ന് എത്തിച്ചതാണെന്നും ചേരനല്ലൂരിൽ വിൽക്കാനായി എത്തിയപ്പോഴാണ് പിടിയിലായതെന്നുമാണ് പോലീസ് പറയുന്നത്.
ഇത് വാങ്ങാനെത്തുമെന്ന് അറിയിച്ചവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്രയും വലിയ അളവിൽ ഇത് കണ്ടെത്തിയതോടെ കൊച്ചിയിലെ പ്രധാനപ്പെട്ട ഏതോ ഒരു ഗ്യാംഗ് തന്നെയാണ് ഇതിന് പിന്നിലെന്ന് ഉറപ്പിച്ചിരിക്കുകയാണ് പോലീസ്.