വീട് കുത്തിത്തുറന്ന് വൻ കവർച്ച; ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണവും കാണാനില്ല

കണ്ണൂര്‍: വളപട്ടണം മന്നയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണവും മോഷണം പോയെന്ന് വീട്ടുകാർ. അരി മൊത്തവ്യാപാരം നടത്തുന്ന കെ.പി. അഷ്‌റഫിന്റെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്.

വീട്ടിലുള്ളവര്‍ ഇക്കഴിഞ്ഞ 19-ാം തിയതിയാണ് വീട് പൂട്ടി മധുരയിലെ സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ പോയത്. യാത്ര കഴിഞ്ഞ ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്ന വിവരം തിരിച്ചറിയുന്നത്. മന്ന കെ.എസ്.ഇ.ബി. ഓഫീസിന് സമീപമുള്ള വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്.

അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്ല് മുറിച്ചു മാറ്റിയാണ് മോഷ്ടക്കള്‍ വീടിനുള്ളില്‍ കടന്നത്. മൂന്നുപേര്‍ മതില്‍ചാടി വീടിനുള്ളില്‍ കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments