World

തിരിച്ചടി ശക്തം , ഇസ്രായേലിനെതിരെ മിസൈല്‍ വര്‍ഷിച്ച് ലെബനന്‍

ടെല്‍ അവീവ്: ലെബനിലും ബെയ്‌റൂട്ടിലും ഇസ്രായേല്‍ നടത്തിയ നര നായാട്ടിന് പകരമായി തിരിച്ചടിച്ച് ലെബനന്‍. ഇസ്രായേലിന് അടിപതറുന്നുവോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കഴിഞ്ഞ ദിവസമാണ് നെതന്യാഹുവിന് നെരെ അറസ്റ്റ് വാറണ്ട് ലോക കോടതി പുറപ്പെടുവിച്ചത്. എന്നാല്‍ പോരാട്ടം തുടരുമെന്ന് തന്നെ ആയിരുന്നു ഇസ്രായേല്‍ വ്യക്തമാക്കിയത്. ലെബനിലെ ഹിസ്ബുള്ളയാണ് ആക്രമണം തൊടുത്തുവിട്ടത്.

മൂന്ന് മണിയോടെ ആയിരുന്നു ആക്രമണം. ടെല്‍ അവീവിലേക്കടക്കം നിരവധി മിസൈലുകളാണ് ഇസ്രായേലിന് നെരെ തൊടുത്തുവിട്ടത്. ഇസ്രായേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള പോരാളി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം ശക്തമാക്കിയയത്.

ഇസ്രായേലിന് 160ഓളം പ്രൊജക്ടൈലുകള്‍ അയച്ചെന്നാണ് ഹിസ്ബുള്ള വ്യക്തമാക്കിയത്. തെക്കന്‍ ഇസ്രായേലിലെ അഷ്ദോദ് നാവിക താവളത്തില്‍ ഡ്രോണ്‍ ആക്രമണവും നടത്തിയിരുന്നു ഹിസ്ബുല്ല. ഹിസ്ബുള്ളയുടെ 55ലധികം മിസൈലുകല്‍ തകര്‍ത്തിരുന്നുവെന്ന് ഹിസ്ബുള്ള പ്രസ്താവനയ്ക്ക് പിന്നാലെ ഇസ്രായേല്‍ സൈന്യം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *