അണിഞ്ഞെരുങ്ങി നടക്കാൻ ഇഷ്ടമുള്ളവർ ഒരിക്കലും മറന്ന് പോകാതെ ചെയ്യുന്ന ഒരു കാര്യമാണ് പുരികം ത്രെഡ് ചെയ്യുക എന്നത്. കാരണം ത്രെഡ് ചെയ്താൽ മുഖത്ത് ഒരൽപ്പം ഭംഗി കൂടുമെന്ന് കരുതുന്നവരാണ് പലരും. ഇക്കൂട്ടത്തിൽ പലരും എല്ലാമാസവും പുരികം ത്രെഡ് ചെയ്യാറുണ്ട്.
അത്തരക്കാർ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങൽ നോക്കാം
പുരികത്തിന് ചുറ്റുമുള്ള ചർമ്മം നേർത്തതും സെൻസിറ്റീവായതുമാണ്. അതിനാൽ ത്രെഡ് ചെയ്യുമ്പോൾ ചെറിയ വേദന അനുഭവപ്പെടാറുണ്ട്. എല്ലാ മാസവും ത്രെഡ് ചെയ്യണം.
ത്രെഡിംഗ് ചെയ്ത് കഴിഞ്ഞാൽ ഉടൻ പുരികത്തിന്റെ ഭാഗങ്ങളിൽ തൊടരുത്. ഇവിടേക്ക് അണുക്കളും അഴുക്കുകളും കടക്കാൻ ഇത് കാരണമാകുന്നു.
കൂടാതെ ത്രെഡ് ചെയ്ത ഉടനെ ആ ഭാഗത്ത് മേക്കപ്പ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. മേക്കപ്പ് ചർമ്മത്തിലെ സുഷിരങ്ങൾ അടയ്ക്കുകയും കുരുക്കളും മറ്റ് അസ്വസ്ഥതകളും ഉണ്ടാവാൻ കാരണമാകുകയും ചെയ്യുന്നു.
ത്രെഡ് ചെയ്തതിന് ശേഷം 24 മണിക്കൂറിന് ശേഷമേ എക്‌സ്ഫോളിയേറ്റ് ചെയ്യാൻ പാടുള്ളൂ. കൂടാതെ കുറച്ച് മണിക്കൂറുകൾ ടോണറും ഫേസ് വാഷും ഉപയോഗിക്കരുത്. ത്രെഡ് ചെയ്ത ഉടൻ അവിടെ സൂര്യപ്രകാശം കൊള്ളിക്കുന്നത് പൊള്ളലുണ്ടാക്കാനും കരിവാളിപ്പ് ഉണ്ടാക്കാനും സാദ്ധ്യതയുണ്ട്.