പത്തനംതിട്ട: ഇനിമുതൽ പമ്പയിൽ പാർക്കിങ് അനുമതി. ഹിൽ ടോപ്പിൽ 1500 വാഹനങ്ങൾ പാർക്ക് ചെയ്യാനാണ് അനുമതി. ദേവസ്വം ബോർഡിന്റെ ആവശ്യപ്രകാരമാണ് ഹൈക്കോടതി പാർക്കിങ് അനുവദിച്ചത്. 2018 നുശേഷം ആദ്യമായാണ് പമ്പയിൽ പാർക്കിങ് അനുവദിക്കുന്നത്. അയ്യപ്പന്മാർക്ക് ഏറെ ആശ്വാസകരമാകുന്ന വിധിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
2018 ലെ പ്രളയത്തിൽ പാർക്കിങ്ങ് സ്ഥലം പൂർണമായി നശിച്ചിരുന്നു. ഇനി പമ്പയിൽ പാർക്കിങ്ങ് സുരക്ഷിതമല്ലെന്ന വിലയിരുത്തലുമുണ്ടായി. ഇതോടെ പാർക്കിങ്ങ് പൂർണമായി നിരോധിക്കുകയായിരുന്നു.
ആറു വർഷത്തിനിപ്പുരം ഇപ്പോഴാണ് ഇവിടെ പാർക്കിങ്ങ് അനുവദിച്ചത്. ത്രിവേണിയിൽ പൂർണമായും കെ.എസ്.ആർ.ടി.സിക്കും ഹിൽ ടോപ്പിൽ ചെറിയ വാഹനങ്ങൾക്കുമാണ് ഇങ്ങനെ പാർക്കിങ്ങ് അനുവദിച്ചിരിക്കുന്നത്
പരമാവധി നിലയ്ക്കലിൽ പാർക്കിങ്ങിനാണ് പൊലീസ് ശ്രമം. ടാക്സി വാഹനങ്ങൾ ഭക്തരെ പമ്പയിലിറക്കിയ ശേഷം നിലയ്ക്കലിലാണ് പാർക്കിങ്ങ് നിർദേശം. നിലയ്ക്കൽ – പമ്പ ചെയിൻ സർവീസിനായി 200 ബസുകളാണ് കെ.എസ്.ആർ.ടി.സി ഒരുക്കിയിരിക്കുന്നത്. അഞ്ചു മിനുട് ഇടവിട്ടാണ് സർവീസ്.