MediaNews

സീരിയലും സെൻസറിങ് നടത്തണം; വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി

തിരുവനന്തപുരം: സിനിമയിൽ മാത്രമല്ല സീരിയിൽ പ്രദർശനത്തിന് മുമ്പും സെൻസറിങ് ആവശ്യമാണ്. സീരിയൽ വഴി തെറ്റായ സന്ദേശങ്ങൾ നിരന്തരമായി പുറത്ത് പോകുന്നുണ്ടെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഹേമാ കമ്മറ്റിറിപ്പോർട്ടും അതിന് പിന്നാലെയുള്ള നടപടികളുമെല്ലാം ചൂടുള്ള ചർച്ചയാകുന്നതിനിടെയാണ് ഇപ്പോൾ സീരിയൽ വിഷയത്തെ കുറിച്ചും ചർച്ചയാകുന്നത്.

സിനിമ പോലെ തന്നെ പ്രധാനപ്പെട്ടതാണ് സീരിയലെന്നും രണ്ടും സമൂഹത്തിൽ നൽകുന്ന സ്വാധീനം തീരെ ചെറുതല്ലെന്നുമോർമ്മപ്പെടുത്തിയാണ് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി മാധ്യമങ്ങളോട് സംസാരിച്ചത്. 2017-18 കാലത്താണ് മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് നൽകിയത്. ആ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും സതീദേവി പറഞ്ഞു. സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടെന്നും സീരിയൽ രം​ഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മീഷന്റെ പരി​ഗണനയിലുണ്ടെന്നും പി സതീദേവി അറിയിച്ചു.

അതേ സമയം പാലക്കാട് കോൺഗ്രസ് വനിത നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്നും വനിത കമ്മീഷൻ അധ്യക്ഷ അറിയിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയിലാണ് അന്വേഷണം. മുറികളിലുണ്ടായിരുന്ന വനിത നേതാക്കൾ പരാതി നൽകിയിട്ടില്ലെന്നും സതീദേവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *