Politics

പരാതി നല്‍കി പണി വാങ്ങി ബിജെപിയും കോണ്‍ഗ്രസും

മഹാരാഷ്ട്ര; പരസ്പരം പഴിചാരലും പാര പണിയലും കൊണ്ട് തന്ത്രങ്ങള്‍ മെനഞ്ഞ ബിജെപിക്കും കോണ്‍ഗ്രസിനും തിരിച്ചടി. ഇരു പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. അമിത് ഷായും രാഹുല്‍ ഗാന്ധിയും നടത്തിയ അഭിപ്രായങ്ങള്‍ സംബന്ധിച്ചാണ് നോട്ടീസ് അയച്ചത്. ഇത് സംബന്ധിച്ച് ബി.ജെ.പിയുടെ ജെ.പി നദ്ദയും കോണ്‍ഗ്രസിന്റെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തിങ്കളാഴ്ച പുലര്‍ച്ചെ 1 മണിക്ക് മുന്‍പ് മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.

നവംബര്‍ 6 ന് മുംബൈയില്‍ നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസ് നേതാവ് ‘മഹാരാഷ്ട്ര സംസ്ഥാനത്ത് നിന്ന് മറ്റ് സംസ്ഥാനങ്ങള്‍ മോഷ്ടിക്കുകയും തട്ടിയെടുക്കുകയും ചെയ്തുവെന്ന് തെറ്റായി ആരോപിച്ചു’ എന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി പരാതി നല്‍കിയിരുന്നു.

രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും അത്യന്തം അപകടകരമായ മഹാരാഷ്ട്രയിലെ യുവാക്കളെ തന്റെ പ്രസ്താവനകളിലൂടെ രാഹുല്‍ ഗാന്ധി പ്രേരിപ്പിക്കുകയാണെന്ന ബിജെപിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു. ഇരു പാര്‍ട്ടികളുടെയും പരാതി സ്വീകരിച്ച കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *