CPM-BJP കൂട്ടുകെട്ടിന്റെ നെറുകെയിൽ അടിച്ച് കോൺഗ്രസ്; സന്ദീപ് വാര്യരുടെ രാഷ്ട്രീയ മാറ്റം BJPക്കും CPMനും ഒരേ പോലെ തിരിച്ചടി

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ട്വിസ്റ്റുകളുടെ ഘോഷയാത്രയിലാണ് പാലക്കാട്ടെ രാഷ്ട്രീയം. കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥിയെ പ്രചാരണ വേളയിൽ തന്നെ പിന്നോട്ട് വലിക്കാൻ അ‍ടവുകൾ പലതും ഇറക്കിയാണ് സിപിഎം തിരഞ്ഞെടുപ്പു കളത്തിൽ സജീവമായത്. അടവുകളെ ശക്തമായി പ്രതിരോധിച്ച കോൺ​ഗ്രസ് മിന്നൽ വേ​ഗത്തിൽ സിപിഎം ബിജെപി കൂട്ടുകെട്ടിന്റെ നെറുകെയിൽ അടിച്ചിരിക്കുകയാണ്.

ബിജെപി വക്താവായിരുന്ന സന്ദീപ് വാര്യരെ കോൺ​ഗ്രസിലെത്തിച്ച് കെ.പി.സി.സി നേതൃത്വം. സന്ദീപിനെ അവ​ഗണിച്ച ബിജെപിയ്ക്കും പുകഴ്ത്തി നടന്നിരുന്ന സിപിഎമ്മിനും ഉണ്ടായത് ഒരേ അളവിലുള്ള ഞെട്ടൽ. ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ അമർശമുള്ളവരും പാലക്കാട്ടെ സിപിഎമ്മിനോട് എതിർപ്പുള്ളവരും ഒരുപോലെ കോൺ​ഗ്രസിലേക്ക് ആകർഷിക്കപ്പെടുമെന്നാണ് കോൺ​ഗ്രസ് നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ.


തുടർച്ചയായുള്ള അവ​ഗണന, അവഹേളനം തുടങ്ങിയവയൊക്കെയാണ് സന്ദീപ് വാര്യരെ ബിജെപിയിൽ നിന്ന് അകറ്റിയത്. കൊലപാതക കേസുകള്‍ മുതല്‍ ബാങ്ക് കൊള്ളയടികളും മാസപ്പടിക്കേസുകളും സ്വര്‍ണ്ണക്കളക്കടത്ത് കേസുകളും വരെ ഒത്തുതീര്‍പ്പാക്കിയ അശ്‌ളീലമുന്നണി കേരളത്തില്‍ പതിയെ ആവിയായിപ്പൊവുകയാണ്. സന്ദീപ് വാര്യര്‍ ആ ചിതക്ക് തീ കൊളുത്തിയിരിക്കുകയാണ്. എംവി രാഘവനെ സംരക്ഷിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമെടുത്ത ചരിത്രപരമായ തിരുമാനത്തിന് തത്തുല്യമായ തിരുമാനമാണ് സന്ദീപ് വാര്യരുടെ കാര്യത്തിലെടുത്തത്.

മാത്രമല്ല ഉപതിരഞ്ഞെടുപ്പ് ആവേശത്തിലുള്ള പാലക്കാട് സന്ദീപിന്റെ രാഷ്ട്രീയ മാറ്റം ബിജെപിക്കും സിപിഎമ്മിനും ഒരേ പോലെ തിരിച്ചടിയായി മാറുകയാണ്. ഒപ്പം പാലക്കാട്ട് രാഹുലിന്റെ വിജയസാധ്യത വർദ്ധിക്കുകയും ചെയ്യുന്നു. കോൺ​ഗ്രസ് ബിജെപി മത്സരം ശക്തമായ മണ്ഡലമാണ് പാലക്കാട്. എന്നിരുന്നാലും പാർട്ടിയിൽ നിന്ന് പാർട്ടി നിലപാടുകൾ പാടെ തെറ്റെന്ന് തുറന്ന് പറഞ്ഞുള്ള സന്ദീവ് വാര്യയുടെ പാർട്ടിമാറ്റും ബിജെപിയുടെ പ്രതീക്ഷയ്ക്ക് മങ്ങലേപ്പിക്കുമെന്ന കാര്യത്തിൽ ഉറപ്പ്.

അതേ സമയം ബിജെപിയുമായി ആശയ വ്യത്യാസങ്ങളുണ്ടായ അന്ന് മുതൽ പാർട്ടിയുടെ അം​ഗബലം കൂട്ടാൻ സിപിഎം പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു. സന്ദീപിനെ വാനോളം പുകഴ്ത്തിയും പാർട്ടിയിലേക്ക് സ്വീകരിക്കാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞും സന്ദീപുമായി ചർച്ച നടത്തിയുമെല്ലാമാണ് സന്ദീപിനെ ഒരു സഖാവാക്കാൻ ശ്രമിച്ചത്. മുതിർന്ന സിപിഎം നേതാവ് എകെ ബാലൻ മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ വരെ ഇതിന് വേണ്ടി ചുക്കാൻ പിടിച്ചു. പക്ഷേ ഫലമുണ്ടായില്ല.

അതേ സമയം നിലവിലത്തെ പാലക്കാട്ടെ രാഷ്ട്രീയ സാഹചര്യം രാഹുൽമാങ്കൂട്ടത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ്. സന്ദീപ് വാര്യർ കോൺ​ഗ്രസിലെത്തിയതോടെ മൂത്താന്തര വിഭാ​ഗത്തിന്റെ വോട്ടും കോൺ​ഗ്രസിന് പ്രതീക്ഷിക്കാവുന്ന സാഹചര്യമാണ്. ആകെ മൊത്തം സന്ദീപ് വാര്യരുടെ കോൺ​ഗ്രസിലേക്കുള്ള വരവ് രാഷ്ട്രീയ കേരളത്തിൽ ചൂടുള്ള ചർച്ചയാകുന്നു.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കൾ ചേർന്നാണ് സന്ദീപിനെ സ്വാഗതം ചെയ്തത്. ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യര്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബിജെപി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത്‌.

പ്രചരണ രംഗത്ത് അദ്ദേഹം സജീവമല്ലാതായതോടെ പാര്‍ട്ടി വിടുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. പാലക്കാട് സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ നിരന്തരം അപമാനിച്ചത് എണ്ണിപ്പറഞ്ഞുകൊണ്ട് വൈകാരികമായിട്ടായിരുന്നു സന്ദീപ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നതായിരുന്നു പാലക്കാട് തിരഞ്ഞെടുപ്പ് വേദിയില്‍ സീറ്റ് നിഷേധിച്ചതിനെ സൂചിപ്പിച്ച് സന്ദീപ് കുറിച്ചത്.

ഇതിനിടയില്‍ സി.പി.ഐലേക്ക് പോകുന്നുവെന്നും വാര്‍ത്തകള്‍ വന്നു. ബി.ജെ.പി സംസ്ഥാന നേതാക്കള്‍ തന്നെ ഇടപെട്ട് അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും സന്ദീപ് വഴങ്ങിയിരുന്നില്ല. ഇതോടെ ബി.ജെ.പി സന്ദീപിനെതിരെ നടപടിയിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹങ്ങളും ശക്തമായി. എന്നാല്‍ നടപടിയുണ്ടായാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നായിരുന്നു സന്ദീപിന്റെ മറുപടി. തന്നെ അപമാനിച്ച നേതാക്കള്‍ക്കെതിരേ നടപടി വേണമെന്ന നിലപാടില്‍ സന്ദീപ് ഉറച്ചു നിന്നു. അല്ലാതെ പാര്‍ട്ടി വേദികളിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments