കോലിക്ക് സ്‌കാനിങ്, രാഹുലിന് കൈമുട്ടിന് പരിക്ക്, ഓസീസ് പരമ്പര അരികെ; ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് പരിക്ക് തടയാകുമോ

പെര്‍ത്ത്: ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓസീസ് പരമ്പര അടുക്കും തോറും ഇന്ത്യയുടെ നെഞ്ചിടിപ്പ് വർദ്ധിക്കുകയാണ്. കാണികളെ ആവേശം കൊള്ളിച്ച് വിജയക്കൊടി പാറിക്കാനുള്ള ഇന്ത്യയുടെ പ്രതീക്ഷകൾ നേരിടുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ തന്നെ കാരണം.

കെ.എല്‍ രാഹുലിനും വിരാട് കോലിക്കും ആരോ​ഗ്യ പ്രശ്നങ്ങൾ. പരിശീലനത്തിന്റെ ഭാഗമായുള്ള ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തിനിടെ പേസര്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്ത് കൈമുട്ടിലിടിച്ചതിനെ തുടര്‍ന്ന് കെ.എല്‍ രാഹുല്‍ പരിശീലനം പൂര്‍ത്തിയാക്കാതെ മടങ്ങി. പന്ത് തട്ടിയ ശേഷം ടീം ഫിസിയോയുമായി ചര്‍ച്ച ചെയ്ത ശേഷമാണ് രാഹുല്‍ ഗ്രൗണ്ട് വിട്ടത്.

വിരാട് കോലിക്കും പരിക്കുണ്ടെന്നാണ് സൂചന. വ്യാഴാഴ്ച കോലി സ്‌കാനിങ്ങിന് വിധേയനായതായി സിഡ്‌നി മോണിങ് ഹെറാള്‍ഡാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ കോലിയുടെ പരിക്കിനെ കുറിച്ച് ബിസിസിഐയോ ടീം വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല.

22-ാം തീയതിയാണ് ഓസീസ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പെര്‍ത്ത് ടെസ്റ്റില്‍ കളിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക ഒരുപക്ഷേ രാഹുലാകും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments