മുംബൈയിൽ നാല് പ്ലാസ്റ്റിക് ചാക്കുകളിൽ ഏഴ് കഷ്ണങ്ങളാക്കി അജ്ഞാത മൃതദേഹം

ബീച്ചിന് സമീപം നാല് പ്ലാസ്റ്റിക് ചാക്കുകളിലാക്കിയാണ് മൃതദേഹം കണ്ടെത്തിയത്.

മുംബൈ : ഗോറായി ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏഴ് കഷ്ണങ്ങളാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. 25നും 40നും ഇടയിൽ പ്രായമുള്ളയാളുടെ മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. ബീച്ചിന് സമീപം നാല് പ്ലാസ്റ്റിക് ചാക്കുകളിലാക്കിയാണ് മൃതദേഹം കണ്ടെത്തിയത്.

ഗോറായി ബീച്ചിനു സമീപമായി രൂക്ഷ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിലാണ് ചാക്കുകളിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അതേസമയം, മരിച്ചയാളുടെ കയ്യിൽ പച്ചകുത്തിയ അടയാളം കണ്ടെത്തിയിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കി പോലീസ് അന്വേഷണം നടത്തുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments