CinemaNewsPolitics

നടൻ ഷാരൂഖ് ഖാനെതിരെ വധഭീഷണി ; അഭിഭാഷകൻ അറസ്റ്റിൽ

മുംബൈ : നടൻ ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. ഛത്തീസ്ഗഡ് സ്വദേശിയും അഭിഭാഷകനുമായ മുഹമ്മദ് ഫൈസാൻ ഖാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് കഴിഞ്ഞ ആഴ്ചയായിരുന്നു ഷാരൂഖ് ഖാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയത്.

അതേസമയം, ഷാരൂഖ് ഖാനെ കൊല്ലാതിരിക്കണമെങ്കിൽ 50 ലക്ഷം രൂപ നൽകണമെന്നായിരുന്നു ആവശ്യം. ഭാരതീയ ന്യായ സംഹിത സെക്ഷൻ 308(4), 351(3)(4) എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതിയോട് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതി അതിന് തയാറായിരുന്നില്ല. തുടർന്ന് പോലീസ് പ്രതിയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാൽ സംഭവത്തിൽ താൻ നിരപരാധിയാണ്. വധഭീഷണി മുഴക്കിയെന്ന് പൊലീസ് പറയുന്ന സമയത്ത് ഫോൺ നഷ്ടപ്പെട്ടിരുന്നു എന്നൊക്കെയാണ് പ്രതിയുടെ വാദം. ഫോൺ നഷ്ടപ്പെട്ടപ്പോൾ പോലീസിൽ പരാതി നൽകിയിരുന്നു. ആരോ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്നും അതിന്റെ ഭാഗമാണ് ഈ വധഭീഷണിയെന്നുമാണ് പ്രതി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *