വെറുതേ ഡയറ്റെടുത്തിട്ടൊന്നും കാര്യമില്ല; വിദ്യാ ബാലൻ തുറന്ന് പറയുന്നു

ഒരിക്കൽ ശരീരഘടനയുടെ പേരിൽ സോഷ്യ മീഡിയയിൽ സൈബറാക്രമണത്തിന് ഇരയാകേണ്ടി വന്ന നടിയാണ് വിദ്യാ ബാലൻ. തടി ഒരു പ്രശ്നമല്ലെന്ന് ഓരോ ദിവസവും പറഞ്ഞ് പഠിപ്പിക്കുമ്പോഴും മുഖമില്ലാ പ്രെഫൈലുകളിൽ നിന്ന് വരുന്ന കമന്റുകൾ എപ്പോഴും അസ്സഹനീയം തന്നെയാണ്. എന്നാൽ അങ്ങനയുള്ളവരുടെ വായടിപ്പിക്കുന്ന മാറ്റമാണ് കഴിഞ്ഞ കുറച്ച് ​ദിവസത്തിൽ വിദ്യാ ബാലയിൽ ഉണ്ടായത്. ഇപ്പോഴിതാ ആ മാറ്റങ്ങൾക്കുള്ള കാരണം വ്യക്തമാക്കി രം​ഗത്ത് എത്തിയിരിക്കുകയാണ്.

എന്റെ ജീവിതകാലം മുഴുവനും മെലിയാനുള്ള കഷ്ടപ്പാടിലായിരുന്നു ഞാൻ. എങ്ങനെയെങ്കിലും വണ്ണം കുറച്ചാലും അത് പിന്നെയും തിരിച്ച് വരുമായിരുന്നു.എന്തൊക്കെ ചെയ്തിട്ടും എന്റെ ഭാരം കൂടുകയാണ് ചെയ്തത്. എന്നാൽ ഭാരം എത്ര കൂടുന്നോ അത്രയും ഞാൻ വ്യായാമവും കൂട്ടുമായിരുന്നു. ഈ വർഷത്തിന്റെ തുടക്കത്തിലാണ് ഞാൻ ചെന്നൈയിലെ ഒരു ന്യൂട്രിഷണൽ ഗ്രൂപ്പിനെ പരിചയപ്പെടുന്നത്. എന്റെ ശരീരത്തിൽ കൊഴുപ്പടിഞ്ഞതല്ല നീർക്കെട്ട് ആണെന്നാണ് തോന്നുന്നത് എന്നവർ എന്നോട് പറഞ്ഞത്. ഗലാട്ട ഇന്ത്യ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് വിദ്യാബാലൻ തന്റെ ജീവിതത്തിലെ മാറ്റത്തെ പറ്റി തുറന്ന് സംസാരിച്ചത്

എന്നെപ്പോലെ പലർക്കും നീർക്കെട്ട് ആയിരിക്കണം പ്രശ്നം. അങ്ങനെ അവരെനിക്ക് ഒരു ഡയറ്റ് തന്നു. അതോടെ എന്റെ ശരീരഭാരം വളരെപ്പെട്ടന്ന് കുറഞ്ഞു. ജീവിതകാലം മുഴുവൻ വെജിറ്റേറിയൻ ആയിരുന്നിട്ടും പാലക്കും മറ്റു ചില പച്ചക്കറികളും എന്റെ ശരീരത്തിനു നല്ലതല്ലെന്ന് ഞാൻ അറിഞ്ഞില്ല. പച്ചക്കറികളെല്ലാം നല്ലതല്ലേ എന്നാണ് നമ്മൾ ചിന്തിക്കുന്നത്. എന്നാൽ അങ്ങനെയല്ല. എല്ലാം നമുക്ക് ഗുണം ചെയ്യണമെന്നില്ല. മറ്റൊരാൾക്ക് നല്ലതാണെന്ന് കരുതി നമുക്ക് നന്നാവണമെന്നില്ല. ഒപ്പം ഞാൻ വ്യായാമം ചെയ്യുന്നത് നിർത്താനും അവർ പറഞ്ഞു. ഇപ്പോൾ എന്നെ കാണുമ്പോഴെല്ലാം ഒരുപാട് മെലിഞ്ഞുവെന്നാണ് പലരും പറയുന്നത്, എന്നാൽ ഈയൊരു വർഷം ഞാൻ വർക്ഔട്ട് ചെയ്തിട്ടേയില്ല.

ഞാൻ വ്യായാമം ചെയ്യാത്ത ആദ്യത്തെ വർഷമായിരിക്കും ഇത്. ശരീരത്തെ ചുറ്റിപ്പറ്റിയുള്ള വിലയിരുത്തലുകൾ വളരെ ക്രൂരമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മാനസികമായുള്ള പ്രശ്നങ്ങളും നമ്മുടെ ശരീരത്തിൽ പ്രതിഫലിക്കും. ഒരാൾ ഏത് അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് നമുക്ക് അറിയില്ലല്ലോ. മുൻപൊക്കെ ഒരു മൃഗത്തെപ്പോലെയാണ് ഞാൻ വർക്ഔട്ട് ചെയ്തിരുന്നത്. എന്നിട്ടും നിങ്ങൾ വ്യായമമൊന്നു ചെയ്യുന്നില്ലല്ലേ എന്നാണ് പലരും ചോദിച്ചത്.

ഇപ്പോൾ ഞാൻ വ്യായാമം ചെയ്യുന്നില്ല, പക്ഷേ എന്തൊക്കയാണ് ചെയ്യുന്നതെന്നാണ് പലരുടെയും ചോദ്യം. മുൻപത്തെക്കാളും ഞാൻ ആരോഗ്യവതിയായാണ് എനിക്ക് തോന്നുന്നത്. വ്യായാമം ചെയ്യരുതെന്നല്ല ഞാൻ നിങ്ങളോട് പറയുന്നത്, ആളുകൾ വ്യത്യസ്തരാണ് എന്നാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments